എഫ്‌സി ഗോവയ്ക്ക് എഎഫ്‌സി ചാംപ്യന്‍സ് ലീഗ് യോഗ്യത

ആദ്യമായാണ് ഒരു ഇന്ത്യന്‍ ക്ലബ്ബ് ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടുന്നത്.

Update: 2020-02-20 07:32 GMT

ന്യൂഡല്‍ഹി: എഎഫ്‌സി ചാംപ്യന്‍സ് ലീഗ് യോഗ്യത നേടി എഫ്‌സി ഗോവ. ഐഎസ്എല്ലില്‍ ഈ സീസണില്‍ ലീഗ് മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയതോടെയാണ് ഗോവ ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ ക്ലബ്ബ് ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടുന്നത്.

ലീഗിലെ അവസാന മല്‍സരത്തില്‍ ജംഷദ്പൂര്‍ എഫ്‌സിയെ മറുപടിയില്ലാത്ത അഞ്ചുഗോളിനാണ് ഗോവ തോല്‍പ്പിച്ചത്. 18 കളികളില്‍നിന്ന് 39 പോയിന്റാണ് ഗോവയ്ക്ക് ലഭിച്ചത്. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ എന്നിവര്‍ ഏഷ്യന്‍ ക്ലബ്ബ് ചാംപ്യന്‍ഷിപ്പില്‍ കളിച്ചിട്ടുണ്ടെങ്കിലും ഗ്രൂപ്പ് സ്റ്റേജിലേക്ക് നേരിട്ട് യോഗ്യത നേടുന്നത് ആദ്യമായാണ്. 

Tags:    

Similar News