നപ്പോളിയുടെ സ്‌റ്റേഡിയം ഇനി മറഡോണയുടെ പേരില്‍

നപ്പോളിക്ക് വേണ്ടി ഏഴ് വര്‍ഷം കളിച്ച താരമായിരുന്നു മറഡോണ.

Update: 2020-12-05 06:40 GMT


ടൂറിന്‍: ഇറ്റാലിയന്‍ ക്ലബ്ബ് നപ്പോളിയുടെ ഹോം ഗ്രൗണ്ടായ സാന്‍ പൗളോ സ്‌റ്റേഡിയം ഇനി അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ പേരില്‍ അറിയപ്പെടും. നപ്പോളിക്ക് വേണ്ടി ഏഴ് വര്‍ഷം കളിച്ച താരമായിരുന്നു മറഡോണ. നപ്പോളിക്കായി ആദ്യമായി രണ്ട് സീരി എ കിരീടങ്ങളും ഒരു യുവേഫാ ചാംപ്യന്‍ഷിപ്പും നേടിക്കൊടുത്തത് മറഡോണയുടെ മികവിലായിരുന്നു. മറഡോണ അന്തരിച്ച ദിവസം തന്നെ നപ്പോളി കബ്ബ് സ്റ്റേഡിയത്തിന്റെ പേര് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് നപ്പോളി കൗണ്‍സിലില്‍ ഇത് സംബന്ധിച്ച പ്രമേയം പാസ്സാക്കിയത്. എല്ലാവരും പ്രമേയത്തെ അംഗീകരിക്കുകയായിരുന്നു. 1984 മുതല്‍ 1991 വരെയാണ് അര്‍ജന്റീനന്‍ ഇതിഹാസം നപ്പോളിക്കായി കളിച്ചത്.






Tags:    

Similar News