നെയ്മറിന് തിരിച്ചടി; ബാഴ്‌സയ്ക്ക് ഏഴ് മില്ല്യണ്‍ നല്‍കണം

2017ല്‍ റെക്കോഡ് തുകയ്ക്ക് പിഎസ്ജിയിലേക്ക് എത്തിയ താരം ബാഴ്‌സയ്‌ക്കെതിരേ ഫിഫയ്ക്ക് പരാതി നല്‍കുകയായിരുന്നു.

Update: 2020-06-20 01:09 GMT

സാവോപോളോ: പഴയ ക്ലബ്ബ് ബാഴ്‌സയോട് നിയമയുദ്ധത്തിന് പോയ മുന്‍ താരം നെയ്മറിന് തിരിച്ചടി. ക്ലബ്ബ് തനിക്ക് ബോണസ് തുക നല്‍കാനുണ്ടെന്നാരോപിച്ച് താരം ബാഴ്‌സയ്‌ക്കെതിരേ കേസ് നല്‍കിയിരുന്നു. തുടര്‍ന്ന് സ്പാനിഷ് കോടതിയാണ് നെയ്മര്‍ക്കെതിരായ വിധി പുറപ്പെടുവിച്ചത്.

കേസ് നല്‍കിയതിന് നെയ്മര്‍ ബാഴ്‌സയ്ക്ക് ഏഴ് മില്ല്യണ്‍ യൂറോ നല്‍കണമെന്നാണ് കോടതി വിധിച്ചത്. 2017ല്‍ റെക്കോഡ് തുകയ്ക്ക് പിഎസ്ജിയിലേക്ക് എത്തിയ താരം ബാഴ്‌സയ്‌ക്കെതിരേ ഫിഫയ്ക്ക് പരാതി നല്‍കുകയായിരുന്നു. 

തനിക്ക് നല്‍കാനുള്ള ബോണസ് തുക നല്‍കിയില്ലെന്ന് കാണിച്ചാണ് പരാതി. തുടര്‍ന്ന് കേസ് പരിഗണിച്ച സ്പാനിഷ് കോടതി നെയ്മര്‍ക്കെതിരേ വിധി പുറപ്പെടുവിക്കുകയായിരുന്നു. താരത്തിന് വിധിക്കെതിരേ അപ്പീല്‍ നല്‍കാമെന്ന് ജഡ്ജി വ്യക്തമാക്കി. പിഎസ്ജിയിലെത്തിയ താരം അടുത്തിടെ ക്ലബ്ബ് വിടുമെന്ന് അറിയിച്ചിരുന്നു. ബാഴ്‌സലോണയാണ് താരത്തെ സ്വന്തമാക്കാന്‍ മുന്നില്‍ നില്‍ക്കുന്ന ടീം.


Tags:    

Similar News