സ്‌പെയിന്‍ ഗോള്‍ കീപ്പര്‍ പെപ്പേ റെയ്‌ന ഇനി ലാസിയോയില്‍

38 കാരനായ പെപ്പേ കഴിഞ്ഞ സീസണില്‍ മിലാനായി 13 മല്‍സരത്തില്‍ മാത്രമേ കളിച്ചിരുന്നുള്ളൂ.

Update: 2020-08-27 18:46 GMT
സ്‌പെയിന്‍ ഗോള്‍ കീപ്പര്‍ പെപ്പേ റെയ്‌ന ഇനി ലാസിയോയില്‍

റോം: മുന്‍ സ്‌പെയിന്‍ ഗോള്‍ കീപ്പര്‍ പെപ്പേ റെയ്‌നയെ സ്വന്തമാക്കി ലാസിയോ. എസി മിലാനില്‍ നിന്നാണ് ഇറ്റാലിയന്‍ ക്ലബ്ബ് ലാസിയോ താരത്തെ സ്വന്തമാക്കിയത്. 38 കാരനായ പെപ്പേ കഴിഞ്ഞ സീസണില്‍ മിലാനായി 13 മല്‍സരത്തില്‍ മാത്രമേ കളിച്ചിരുന്നുള്ളൂ. മിലാനില്‍ നിന്നും ലോണില്‍ പോയ താരം ആസ്റ്റണ്‍ വില്ലയ്ക്ക് വേണ്ടിയും കളിച്ചിരുന്നു. രണ്ട് ക്ലബ്ബിലും പെപ്പേ രണ്ടാം ഗോള്‍ കീപ്പറായിരുന്നു. മിലാനില്‍ നിന്നും രണ്ട് വര്‍ഷത്തെ കരാറിലാണ് പെപ്പെയെ ലാസിയോ സ്വന്തമാക്കിയത്. ലാസിയോയിലും താരം രണ്ടാം ഗോള്‍ കീപ്പറാണ്. 13 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇത്തവണ ലാസിയോ ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടുന്നത്. ചാംപ്യന്‍സ് ലീഗില്‍ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് സ്‌പെയിന്‍ ലോകകപ്പ് നേടിയ ടീമിലെ ഗോള്‍ കീപ്പറായ പെപ്പേ. മിലാന് മുന്‍മ്പേ നപ്പോളിയിലായിരുന്ന പെപ്പേ അതിന് മുന്‍മ്പ് ലിവര്‍പൂളിന് വേണ്ടി 398 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്.

Pepe Reina: Lazio sign ex-Spain goalkeeper from AC Milan

Tags:    

Similar News