ലോകകപ്പ് യോഗ്യത; പോര്‍ച്ചുഗലിന് ഒരു ജയം അകലെ; അട്ടിമറിക്കാന്‍ മാസിഡോണിയ
ലോക റാങ്കിങില്‍ 67ാം സ്ഥാനത്തുള്ള മാസിഡോണിയയെ ഇത്തിരി കുഞ്ഞന്‍മാരായി കണക്കാക്കാന്‍ പറ്റില്ല.
ലിസ്ബണ്‍: ഖത്തര്‍ ലോകകപ്പ് യോഗ്യത നേടാന്‍ പോര്‍ച്ചുഗലിന് മുന്നില്‍ ഇന്ന് അവസാന വെല്ലുവിളിയായി വരുന്നത് നോര്‍ത്ത് മാസിഡോണിയ. പ്ലേ ഓഫിലെ സെമിയില്‍ തുര്‍ക്കിയ വീഴ്ത്തിയാണ് പോര്‍ച്ചുഗല്‍ വരുന്നതെങ്കില്‍ യൂറോ ജേതാക്കളായ ഇറ്റലിയെ ഒരു ഗോളിന് മറികടന്നാണ് നോര്‍ത്ത് മാസിഡോണിയ ഫൈനലില്‍ സ്ഥാനം പിടിച്ചത്. ലോക റാങ്കിങില്‍ 67ാം സ്ഥാനത്തുള്ള മാസിഡോണിയയെ ഇത്തിരി കുഞ്ഞന്‍മാരായി കണക്കാക്കാന്‍ പറ്റില്ല.
യോഗ്യത റൗണ്ടില്‍ ജര്‍മ്മനിയെ അവര്‍ വീഴ്ത്തിയിരുന്നു. തുര്‍ക്കിക്കെതിരേ 3-1ന്റെ ജയം നേടിയെങ്കിലും പോര്‍ച്ചുഗലിന് ഇന്ന് കാര്യങ്ങള്‍ എളുപ്പമാവില്ല. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയാണ് ഈ മല്‍സരമെന്ന് ക്യാപ്റ്റന്‍ റൊണാള്‍ഡോ പറയുന്നു. കരിയറിലെ അഞ്ചാം ലോകകപ്പ് കളിക്കാന്‍ ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഖത്തറില്‍ ഉണ്ടാവുമോ എന്ന് ഇന്നറിയാം. ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 12.15ന് പോര്‍ട്ടോയിലാണ് മല്‍സരം. മല്‍സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കില്‍ കാണാം. സോണി ലൈവില്‍ ലൈവ് സ്ട്രീമിങും ഉണ്ട്.
സാധ്യതാ ടീം പോര്‍ച്ചുഗല്‍: ഡീഗോ കോസ്റ്റാ, ജാവോ കാന്‍സെലോ, പെപ്പെ, ഫോന്റെ, ഗുറേറോ, ഡാനിയാലോ, ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സില്‍വാ, ഒട്ടാവിയോ, റൊണാള്‍ഡോ ജോട്ടാ.
ഇന്ന് നടക്കുന്ന മറ്റൊരു പ്ലേ ഓഫില്‍ പോളണ്ട് സ്വീഡനെ നേരിടും.