ലോകകപ്പില്‍ പറങ്കികളും ഉണ്ടാവും; മാസിഡോണിയയെ തകര്‍ത്ത് പോര്‍ച്ചുഗല്‍
മറ്റൊരു പ്ലേ ഓഫ് ഫൈനലില്‍ സ്വീഡനെ എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്ന് പോളണ്ടും യോഗ്യത നേടി.
പോര്‍ട്ടോ: ആശങ്കകള്‍ക്ക് വിരാമം.പോര്‍ച്ചുഗല്‍ ഖത്തര്‍ ലോകകപ്പില്‍ പന്ത് തട്ടും. ഇറ്റലിക്കും ജര്‍മ്മനിക്കും മേല്‍ വരിച്ച അട്ടിമറി വീര്യം പോര്‍ച്ചുഗലിന് മുന്നില്‍ നടക്കാതെ നോര്‍ത്ത് മാസിഡോണിയ ലോകകപ്പ് യോഗ്യത നേടാതെ പുറത്തായി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഇരട്ട ഗോള്‍ മികവില്‍ പറങ്കികള്‍ ഇത്തവണ ലോകകപ്പ് കളിക്കും. ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ തന്റെ അഞ്ചാം ലോകകപ്പ് എന്ന മോഹവും നടക്കും.
ഇന്ന് നടന്ന ലോകകപ്പ് പ്ലേ ഓഫ് ഫൈനില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് പോര്‍ച്ചുഗലിന്റെ ക്ലാസ്സിക്ക് ജയം. 32, 65 മിനിറ്റുകളിലാണ് ഫെര്‍ണാണ്ടസ് ടീമിന്റെ രക്ഷകനായത്. 32ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 65ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ ഡീഗോ ജോട്ടയും ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി.
മറ്റൊരു പ്ലേ ഓഫ് ഫൈനലില്‍ സ്വീഡനെ എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്ന് പോളണ്ടും യോഗ്യത നേടി. റോബര്‍ട്ട് ലെവന്‍ഡോസ്‌കി, സില്‍ന്‍സ്‌കി എന്നിവര്‍ ടീമിനായി സ്‌കോര്‍ ചെയ്തു. ജൂണില്‍ നടക്കുന്ന സ്‌കോട്ട്‌ലന്റ്-ഉക്രെയ്ന്‍ മല്‍സരത്തിലെ വിജയികളെ വെയ്ല്‍സ് നേരിടും. ഈ മല്‍സരത്തിലെ വിജയികളാണ് യൂറോപ്പില്‍ നിന്നും ലോകകപ്പിന് എത്തുന്ന അവസാനത്തെ ടീം. ലോകകപ്പ് മല്‍സരങ്ങളുടെ ഡ്രൊ ഈ വെള്ളിയാഴ്ച നടക്കും.