ലോകകപ്പിന് ഈജിപ്തില്ല; ഷൂട്ടൗട്ടില്‍ സെനഗല്‍ വീഴ്ത്തി; അള്‍ജീരിയയും പുറത്ത്
നൈജീരിയ, മാലി, ഡിആര്‍ കോംഗോ,അള്‍ജീരിയ എന്നിവര്‍ യോഗ്യത നേടാനാവാതെ പുറത്തായി.
കെയ്‌റോ: ഖത്തര്‍ ലോകകപ്പിന് മുഹമ്മദ് സലാഹിന്റെ ഈജിപ്തിന് യോഗ്യതനേടാനായില്ല. ആഫ്രിക്കന്‍ യോഗ്യതാ മല്‍സരത്തിലെ അവസാന ദിനമായ ഇന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ചിരവൈരികളായ സെനഗല്‍ ഈജിപ്തിനെ മറികടന്നത്. ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ഫൈനലിലെ തനിയാവര്‍ത്തനമായിരുന്ന മല്‍സരം. രണ്ട് പാദങ്ങളിലും ഓരോ ഗോള്‍ നേടി മല്‍സരം സമനിലയിലാവുകയായിരുന്നു. ഗോള്‍ രഹിത സമനിലയിലേക്ക് ശേഷം ഇന്ന് മല്‍സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്‌സ്ട്രാ ടൈമിലാണ് സെനഗല്‍ സ്‌കോര്‍ ചെയ്തത്. തുടര്‍ന്ന് ഷൂട്ടൗട്ടില്‍ 3-1ന് ജയം സെനഗലിനെ തുണയ്ക്കുകയായിരുന്നു.
ഈജിപ്തിനായി പെനാല്‍റ്റിയെടുത്ത സലാഹ് അടക്കം നാല് പേര്‍ക്ക് ലക്ഷ്യം കാണാനായില്ല. സെനഗലിന് പുറമെ മൊറോക്കോ, കാമറൂണ്‍, ട്യുണീഷ്യ, ഘാന എന്നിവരും ഖത്തറിലേക്ക് യോഗ്യത നേടി. നൈജീരിയ, മാലി, ഡിആര്‍ കോംഗോ,അള്‍ജീരിയ എന്നിവര്‍ യോഗ്യത നേടാനാവാതെ പുറത്തായി.ഘാനയോട് തോല്‍വി വഴങ്ങി പുറത്തായ നൈജീരിയന്‍ ആരാധകര്‍ സ്റ്റേഡിയം അടിച്ചു തകര്‍ത്തു.