'ഹയ്യാ ഹയ്യാ'; ഖത്തര്‍ ലോകകപ്പ് ഗാനത്തിന്റെ റിലീസ് ഇന്ന്

ഗാനത്തിന്റെ ശബ്ദശകലം ട്വിറ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

Update: 2022-04-01 12:01 GMT
ഹയ്യാ ഹയ്യാ; ഖത്തര്‍ ലോകകപ്പ് ഗാനത്തിന്റെ റിലീസ് ഇന്ന്


ദോഹ: നവംബറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്ദ്യോഗിക ഗാനം ഇന്ന് റിലീസ് ചെയ്യും. ലോകകപ്പിന്റെ ഡ്രോ നടക്കുന്ന സമയത്ത് തന്നെ ഗാനത്തിന്റെ റിലീസിങും നടക്കും. അമേരിക്കന്‍ ഗായകന്‍ ട്രിനിഡാഡ് കര്‍ഡോണാ, ആഫ്രോ ബീറ്റ് ഐക്കണ്‍ ആയ ഡാവിഡോ, ഖത്തര്‍ ഗായിക ആയിഷ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹയ്യാ ഹയ്യാ(ബെറ്റര്‍ ടുഗെതര്‍) എന്ന് തുടക്കം വരുന്നതാണ് ഗാനം.ഫിഫ പുതുതായി ഇറക്കിയ ടിക് ടോക് ചാനലിലും ഫിഫയുടെ ഔദ്ദ്യോഗിക യുട്യൂബ് ചാനലിലും ഗാനത്തിന്റെ റിലീസ് നടക്കും. ഗാനത്തിന്റെ ശബ്ദശകലം ട്വിറ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.




Tags:    

Similar News