100 പോയിന്റ്; ലിവര്‍പൂളിനെ പിടിച്ചുകെട്ടി ആഴ്സണല്‍

ഒമ്പതാം സ്ഥാനത്തുള്ള ആഴ്സണലിനെ ലിവര്‍പൂള്‍ വിലകുറച്ച് കണ്ടത് അവര്‍ക്ക് തിരിച്ചടിയാവുകയായിരുന്നു.

Update: 2020-07-16 09:45 GMT

എമിറേറ്റ്സ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ 100 പോയിന്റെന്ന ചാംപ്യന്‍മാരുടെ ലക്ഷ്യം തകര്‍ത്ത് ആഴ്സണല്‍. ഇന്ന് ലിവര്‍പൂളിനെ 2-1ന് തോല്‍പ്പിച്ചാണ് ആഴ്സണല്‍ ലിവര്‍പൂളിന്റെ റെക്കോഡ് സ്വപ്നം തകര്‍ത്തത്. നിലവില്‍ ലിവര്‍പൂളിന് 93 പോയിന്റാണുള്ളത്. തുടര്‍ന്നുള്ള രണ്ട് മല്‍സരങ്ങള്‍ ജയിച്ചാലും 100 പോയിന്റെന്ന റെക്കോഡിനൊപ്പമെത്താന്‍ അവര്‍ക്കാവില്ല. ഒമ്പതാം സ്ഥാനത്തുള്ള ആഴ്സണലിനെ ലിവര്‍പൂള്‍ വിലകുറച്ച് കണ്ടത് അവര്‍ക്ക് തിരിച്ചടിയാവുകയായിരുന്നു. ഇതോടെ യൂറോപ്പാ ലീഗ് പ്രതീക്ഷ ആഴ്സണല്‍ സജീവമാക്കി. സാദിയോ മാനെയിലൂടെ ലിവര്‍പൂള്‍ 20ാം മിനിറ്റില്‍ ലീഡെടുത്തെങ്കിലും ലെക്കാസെറ്റെ (32), നെല്‍സണ്‍(44) എന്നിവരിലൂടെ ആഴ്സണല്‍ തിരിച്ചടിക്കുകയായിരുന്നു.

മറ്റൊരു മല്‍സരത്തില്‍ ബേണ്‍മൗത്തിനെ 2-1ന് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചു. ഇതോടെ ബേണ്‍മൗത്ത് ലീഗില്‍ നിന്ന് പുറത്താവുമെന്ന് ഉറപ്പായി. അതിനിടെ വോള്‍വ്സിന്റെ ചാംപ്യന്‍സ് ലീഗ് യോഗ്യതാ പ്രതീക്ഷ അവസാനിച്ചു. ബേണ്‍ലി 1-1 സമനിലയില്‍ ആറാം സ്ഥാനത്തുള്ള വോള്‍വ്സിനെ പിടിച്ചുകെട്ടുകയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ ടോട്ടന്‍ഹാം 3-1ന് ന്യൂകാസിലിനെ തകര്‍ത്തു. ചാംപ്യന്‍സ് ലീഗ് യോഗ്യത നഷ്ടപ്പെട്ട ടോട്ടന്‍ഹാം ഇതോടെ യൂറോപ്പാ ലീഗ് പ്രതീക്ഷ നിലനിര്‍ത്തി.


Tags:    

Similar News