ഒടുവില്‍ കരുത്ത് തെളിയിച്ച് ടെന്‍ ഹാഗ്; ലിവര്‍പൂളിനെ തകര്‍ത്തെറിഞ്ഞ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

ജേഡന്‍ സാഞ്ചോ (16), റാഷ്‌ഫോഡ് (53) എന്നിവരാണ് ചെകുത്താന്‍മാര്‍ക്കായി സ്‌കോര്‍ ചെയ്തത്.

Update: 2022-08-23 04:56 GMT



 ഓള്‍ഡ്ട്രാഫോഡ്: വിജയത്തിന് വേണ്ടി ദാഹിച്ച ഓള്‍ഡ്ട്രാഫോഡിലെ ചുവപ്പ് ചെകുത്താന്‍മാര്‍ക്കായി കോച്ച് എറിക് ടെന്‍ ഹാഗിന്റെ ശിഷ്യന്‍മാര്‍ ലിവര്‍പൂളിനെ വീഴ്ത്തി. സീസണിലെ തുടര്‍ച്ചയായ രണ്ട് തോല്‍വിക്ക് ശേഷം യുനൈറ്റഡ് വിജയവഴിയില്‍ തിരിച്ചെത്തുകയായിരുന്നു. ടീമിന്റെയും കോച്ചിന്റെയും ആദ്യ ജയമാണ്. 2-1നാണ് യുനൈറ്റഡിന്റെ ജയം. ക്യാപ്റ്റന്‍ ഹാരി മാഗ്വയ്‌റിനെയും സൂപ്പര്‍ താരം ക്രിസ്റ്റ്യനോ റൊണാള്‍ഡോയെയും ബെഞ്ചിലിരുത്തിയ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് യുനൈറ്റഡ് ഇന്ന് പുറത്തെടുത്തത്. ജേഡന്‍ സാഞ്ചോ (16), റാഷ്‌ഫോഡ് (53) എന്നിവരാണ് ചെകുത്താന്‍മാര്‍ക്കായി സ്‌കോര്‍ ചെയ്തത്. ഏലാങ്ക, മാര്‍ഷ്യല്‍ എന്നിവരാണ് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കിയത്.



 81ാം മിനിറ്റില്‍ മുഹമ്മദ് സലാഹിലൂടെ ലിവര്‍പൂള്‍ ആശ്വാസ ഗോള്‍ കണ്ടെത്തി. സീസണില്‍ രണ്ട് സമനില മാത്രമുള്ള ലിവര്‍പൂള്‍ ഇന്നും മോശം ഫോം തുടര്‍ന്നു. യുനൈറ്റഡ് പുതുതായി സൈന്‍ ചെയ്ത റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ ബ്രസീലിന്റെ കാസിമറോയെ ഓള്‍ഡ്ട്രാഫോഡില്‍ അവതരിപ്പിച്ചു. പുതിയ സൈനിങ് ലിസാന്‍ഡ്രോ മാര്‍ട്ടിന്‍സും ഇന്ന് ടീമിനായി ഇറങ്ങി. യുനൈറ്റഡ് നോട്ടമിട്ട ബ്രസീലിന്റെ അയാകസ് താരം ആന്റണി ഉടന്‍ ടീമുമായി കരാറിലെത്തും. താരം ഇന്ന് ഓള്‍ഡ്‌ട്രോഫോഡില്‍ മല്‍സരം കാണാനെത്തിയിരുന്നു.




Tags:    

Similar News