പ്രീമിയര്‍ ലീഗില്‍ റെക്കോഡ് കൊവിഡ് കേസുകള്‍; ആഴ്ചയില്‍ 103 പേര്‍ക്ക് രോഗം
കൊവിഡ് കേസുകളുടെ റെക്കോഡ് വര്‍ദ്ധനയ്ക്കിടയിലും ലീഗിലെ അടുത്ത ഫിക്‌സച്ചറുകള്‍ പുറത്ത് വിട്ടിട്ടുണ്ട്.
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഈയാഴ്ച റെക്കോഡ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 20 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ 103 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ കൂടുതല്‍ പേരും താരങ്ങളാണ്. മറ്റുള്ളവര്‍ ക്ലബ്ബ് സ്റ്റാഫുകളാണ്. കഴിഞ്ഞ ആഴ്ച 90 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഈയാഴ്ചയാണ് റെക്കോഡ് വര്‍ദ്ധന രേഖപ്പെടുത്തിയത്. ഈ മാസം 15 മല്‍സരങ്ങളാണ് കൊവിഡിനെ തുടര്‍ന്ന് മാറ്റിവച്ചത്. എന്നാല്‍ പ്രീമിയര്‍ ലീഗ് മുഴുവനായി നിര്‍ത്തിവയ്ക്കില്ലെന്ന് ക്ലബ്ബുകളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. ഒരു മല്‍സരത്തിനുള്ള താരങ്ങള്‍ ടീമില്‍ ഉണ്ടെങ്കില്‍ ആ ക്ലബ്ബിന്റെ മല്‍സരം തുടരാമെന്നാണ് തീരുമാനം. കൊവിഡ് കേസുകളുടെ റെക്കോഡ് വര്‍ദ്ധനയ്ക്കിടയിലും ലീഗിലെ അടുത്ത ഫിക്‌സച്ചറുകള്‍ പുറത്ത് വിട്ടിട്ടുണ്ട്.