പിഎസ്ജിക്ക് തിരിച്ചടി; കവാനിക്കും എംബാപ്പെയ്ക്കും പരിക്ക്

ഫ്രഞ്ച് ലീഗിലെ നാല് മല്‍സരത്തിന് പുറമെ ചാംപ്യന്‍സ് ലീഗിലെ ഒരു മല്‍സരവും താരങ്ങള്‍ക്ക് നഷ്ടമാവും. നിലവില്‍ നെയ്മര്‍ ടീമിലുണ്ടെങ്കിലും ഇതുവരെ താരത്തെ ഈ സീസണില്‍ കളിപ്പിച്ചിട്ടില്ല.

Update: 2019-08-26 18:31 GMT

പാരിസ്: നെയ്മറിന്റെ അഭാവം ടീമിനെ അലട്ടുന്നതിനിടയ്ക്ക് പിഎസ്ജിക്ക് വീണ്ടും തിരിച്ചടി. സൂപ്പര്‍ താരങ്ങളായ എഡിസണ്‍ കവാനി, കിലിയന്‍ എംബാപ്പെ എന്നിവര്‍ക്ക് പരിക്കേറ്റതാണ് പിഎസ്ജിയുടെ പുതിയ തലവേദന.കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗില്‍ ടുളൂസെയ്‌ക്കെതിരായ മല്‍സരത്തിനിടെയാണ് ഇരു താരങ്ങള്‍ക്കും പരിക്കേറ്റത്. പരിക്ക് സാരമുള്ളതാണെന്നും ഇരുവര്‍ക്കും ഒരു മാസത്തെ വിശ്രമം വേണമെന്നും പിഎസ്ജി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

                                                      തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഫ്രഞ്ച് ലീഗിലെ നാല് മല്‍സരത്തിന് പുറമെ ചാംപ്യന്‍സ് ലീഗിലെ ഒരു മല്‍സരവും താരങ്ങള്‍ക്ക് നഷ്ടമാവും. നിലവില്‍ നെയ്മര്‍ ടീമിലുണ്ടെങ്കിലും ഇതുവരെ താരത്തെ ഈ സീസണില്‍ കളിപ്പിച്ചിട്ടില്ല. ഏത് സമയവും നെയ്മര്‍ ടീം വിടുമെന്നതിനാലാണ് കോച്ച് പിഎസ്ജിയുടെ ഇലവനില്‍ നെയ്മറെ ഉള്‍പ്പെടുത്താത്തത്.നെയ്മര്‍ ഏത് ക്ലബ്ബിലേക്ക് പോവുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. നെയ്മറിന് പുറമെ സൂപ്പര്‍ താരങ്ങള്‍ക്ക് കൂടി പരിക്കേറ്റത് ലീഗില്‍ പിഎസ്ജിക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയത്. അതിനിടെ നെയ്മറിന്റെ കുറവ് ടീമിനെ ബാധിച്ചിട്ടുണ്ടെന്നും നെയ്മര്‍ ടീമില്‍ നിലനില്‍ക്കുവാനാണ് ഞങ്ങള്‍ക്ക് താല്‍പ്പര്യമെന്നും കോച്ച് അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യത്തിലെ നെയ്മറിനായുള്ള പുതിയ ഓഫറുകളില്‍ പിഎസ്ജി കടുംപിടിത്തം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നെയ്മറെ ഈ സീസണില്‍ കൂടി പിഎസ്ജിയില്‍ നിലനിര്‍ത്താനാണ് ക്ലബ്ബ് അധികൃതരുടെ പുതിയ നീക്കം.






Tags:    

Similar News