ഫ്രഞ്ച് ലീഗ് വണ്ണിലെ പുതിയ നിയമങ്ങള്‍; നെയ്മറോ മെസ്സിയോ പുറത്താവും
20 ഓളം താരങ്ങളാണ് ടീമില്‍ റെക്കോഡ് വേതനം കൈപ്പറ്റുന്നവര്‍.
പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണിലെ പുതിയ വേതന നിയമങ്ങള്‍ പിഎസ്ജിക്ക് തിരിച്ചടി ആവുന്നു. വന്‍ വേതനം വാങ്ങുന്ന നിരവധി താരങ്ങളാണ് ലീഗ് വണ്ണിലുള്ളത്. നെയ്മര്‍, മെസ്സി, എംബാപ്പെ എന്നിവരാണ് ഇവരില്‍ മുന്നില്‍. 20 ഓളം താരങ്ങളാണ് ടീമില്‍ റെക്കോഡ് വേതനം കൈപ്പറ്റുന്നവര്‍.
കിലിയന്‍ എംബാപ്പെ പിഎസ്ജിയില്‍ തുടരുന്ന പക്ഷം താരത്തിന് കൂടുതല്‍ വേതനമാണ് പിഎസ്ജി നല്‍കാന്‍ പോവുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ വേതനം കൈപറ്റുന്നത് നെയ്മറാണ്. കൂടുതല്‍ താരങ്ങളെ വന്‍ വേതനം നല്‍കി നിലനിര്‍ത്തുന്നത് ലീഗിലെ പുതിയ നിയമങ്ങള്‍ക്കെതിരാണ്. എംബാപ്പെ ക്ലബ്ബ് വിടുന്ന പക്ഷം ഈ നിയമം ടീമിനെ കാര്യമായി ബാധിക്കില്ല. എന്നാല്‍ എംബാപ്പെയെ നിലനിര്‍ത്താനാണ് പിഎസ്ജിയുടെ തീരുമാനം. ഈ സീസണില്‍ കാര്യമായ പ്രകടനം നടത്താത്ത നെയ്മറെ ടീം ഒഴിവാക്കാനും സാധ്യത നില്‍ക്കുന്നു.മെസ്സിയില്‍ നിന്നും ടീമിന് ഇത്തവണ കാര്യമായ നേട്ടം ലഭിച്ചിട്ടില്ല. വന്‍ തുക മുടക്കി താരങ്ങളെ നിലനിര്‍ത്തുന്നത് ടീമിന് വന്‍ ബാധ്യത ആയിരിക്കുകയാണ്. പുതിയ നിയമങ്ങള്‍ ബാധ്യതയാവുന്ന പക്ഷം താരങ്ങളെ ഒഴിവാക്കുകയോ അവരുടെ വേതനം വെട്ടിക്കുറയ്ക്കുകയോ വേണം.