ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പിഎസ്ജിക്ക് എതിരാളി ആസ്റ്റണ്‍ വില്ല, ബാഴ്‌സയ്ക്ക് ബൊറൂസിയാ, ഇന്ററിന് ബയേണ്‍

ലണ്ടന്‍: യുവേഫാ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫികസ്ച്ചറുകള്‍ തയ്യാറായി. ചാംപ്യന്‍സ് ലീഗിലെ അതികായകരായ റയലിന് എതിരാളി ഇംഗ്ലിഷ് കരുത്തരായ ആഴ്‌സണല്‍ ആണ്. ഡച്ച് ക്ലബ്ബ് പിഎസ് വി ഐന്തോവനെ ഇരുപാദങ്ങളിലുമായി 9-3ന് വീഴ്ത്തിയാണ് ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍ കടന്നത്. അത്‌ലറ്റിക്കോയെ വീഴ്ത്തിയാണ് റയലിന്റെ വരവ്. ഇന്ന് നടന്ന മറ്റൊരു പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ഫ്രഞ്ച് ക്ലബ്ബ് ലില്ലെയെ 3-2 വീഴ്ത്തി ജര്‍മ്മന്‍ ക്ലബ്ബ് ബൊറൂസിയാ ഡോര്‍ട്ട്മുണ്ട് ക്വാര്‍ട്ടറില്‍ കടന്നു. ആദ്യ പാദത്തില്‍ മല്‍സരം സമനിലയില്‍ കലാശിച്ചിരുന്നു.
മറ്റൊരു മല്‍സരത്തില്‍ ക്ലബ്ബ് ബ്രൂഗിനെ ആസ്റ്റണ്‍ വില്ല എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തി. ഇരുപാദങ്ങളിലുമായി 6-1ന്റെ ജയമാണ് ഇംഗ്ലിഷ് ക്ലബ്ബ് വില്ല നേടിയത്. പിഎസ്ജിയാണ് വില്ലയുടെ ക്വാര്‍ട്ടറിലെ എതിരാളി. മറ്റൊരു ക്വാര്‍ട്ടറില്‍ ഇന്റര്‍ ബയേണ്‍ മ്യുണിക്കിനെ നേരിടും.