പിഎസ്ജിയുടെ തോല്‍വി; നിയന്ത്രണം വിട്ട് പ്രസിഡന്റ്; റഫറി റൂമിലെ ഉപകരണങ്ങള്‍ തകര്‍ത്തു
ആദ്യപാദത്തില്‍ ജയിച്ച പിഎസ്ജിയെ ഇന്ന് 3-1നാണ് റയല്‍ മാഡ്രിഡ് വീഴ്ത്തിയത്.
സാന്റിയാഗോ ബെര്‍ണാബ്യു: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായ പിഎസ്ജിയുടെ തോല്‍വിയില്‍ രോഷാകുലനായി പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫി. മാഡ്രിഡില്‍ മല്‍സരം കാണാനെത്തിയ പിഎസ്ജി പ്രസിഡന്റ് മല്‍സരശേഷം നിയന്ത്രണം വിട്ടാണ് പെരുമാറിയത്. ഇരുപാദങ്ങളിലുമായി പിഎസ്ജി 3-2ന്റെ തോല്‍വിയാണ് വഴങ്ങിയത്.
മല്‍സര ശേഷം റഫറിയുടെ റൂമില്‍ കയറിയാണ് നാസര്‍ അല്‍ ഖലൈഫി അക്രമാസക്തനായത്. റഫറി റൂമിലെ ഉപകരണങ്ങള്‍ പ്രസിഡന്റ് തകര്‍ക്കുകയും അസിസ്റ്റന്റ് റഫറിയെ ഉപദ്രവിച്ചതായും റിപ്പോര്‍ട്ടുണ്ട്.
61ാം മിനിറ്റിലെ റയല്‍ മാഡ്രിഡിന്റെ ആദ്യ ഗോള്‍ വിവാദമായിരുന്നു. പന്ത് തട്ടിയെടുക്കാനായി ബെന്‍സിമ പിഎസ്ജി ഗോള്‍കീപ്പര്‍ ഡൊണറുമ്മയെ ഫൗള്‍ ചെയ്തുവെന്ന വാദം ഉയര്‍ന്നിരുന്നു.കോച്ച് പോച്ചീടീനോയും പ്രസിഡന്റ് ഈ വാദം ഉന്നയിച്ചിരുന്നു. എന്നാല്‍ റഫറി ഈ വാദം നിഷേധിക്കുകയായിരുന്നു. അതിനിടെ സംഭവങ്ങളുടെ വീഡിയോ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും പ്രസിഡന്റിനെതിരേ യുവേഫാ നടപടിയെടുക്കുമെന്നും സ്പാനിഷ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യപാദത്തില്‍ ജയിച്ച പിഎസ്ജിയെ ഇന്ന് 3-1നാണ് റയല്‍ മാഡ്രിഡ് വീഴ്ത്തിയത്.2020 ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ പുറത്തായ പിഎസ്ജി, കഴിഞ്ഞ വര്‍ഷം സെമിയില്‍ പുറത്തായിരുന്നു.താരങ്ങളാല്‍ സമ്പന്നമായ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിന് ചാംപ്യന്‍സ് ലീഗ് ഇത്തവണയും സ്വപ്‌നങ്ങളില്‍ ഒതുങ്ങി.