പിഎസ് ജിക്ക് ചരിത്രമുഹൂര്‍ത്തം; ആദ്യമായി ചാംപ്യന്‍സ് ലീഗ് ഫൈനലില്‍
ചാംപ്യന്‍സ് ലീഗ് സെമിയില്‍ ജര്‍മന്‍ ക്ലബ്ബ് ആര്‍ബി ലെപ്സിഗിനെ തോല്‍പ്പിച്ചാണ് ആദ്യമായി പിഎസ് ജി ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിക്കുന്നത്.
ലിസ്ബണ്‍: ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ് ജിക്ക് ചാംപ്യന്‍സ് ലീഗില്‍ ചരിത്ര വിജയം. ചാംപ്യന്‍സ് ലീഗ് സെമിയില്‍ ജര്‍മന്‍ ക്ലബ്ബ് ആര്‍ബി ലെപ്സിഗിനെ തോല്‍പ്പിച്ചാണ് ആദ്യമായി പിഎസ് ജി ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിക്കുന്നത്. എതിരില്ലാത്ത മൂന്നുഗോളിനാണ് പിഎസ്ജിയുടെ ജയം. ജര്‍മന്‍ ക്ലബ്ബിനെതിരേ സര്‍വാധിപത്യവും നേടിയാണ് പിഎസ്ജി ജയിച്ചത്.
അര്‍ജന്റീനന്‍ താരം എയ്ഞ്ചല്‍ ഡി മരിയയാണ് ഫ്രഞ്ച് ക്ലബ്ബിന് മിന്നും ജയമൊരുക്കിയത്. ഒരുഗോള്‍ നേടിയ മരിയ രണ്ട് അസിസ്റ്റും നേടി. മാര്‍ക്വിനോസ്(13), ഡി മരിയ (42), ബെര്‍നന്റ്(56) എന്നിവരാണ് പിഎസ്ജിയുടെ സ്‌കോറര്‍മാര്‍. ഇന്ന് നടക്കുന്ന ബയേണ്‍ മ്യൂണിക്ക്-ലിയോണ്‍ ഫൈനലിലെ വിജയികളെയാണ് പിഎസ്ജി ഫൈനലില്‍ നേരിടുക.