എംബാപ്പെ പിഎസ്ജി വിട്ടാല്‍ റൊണാള്‍ഡോ യുവന്റസ് വിട്ടേക്കും
നിലവില്‍ റൊണാള്‍ഡോയുടെ പ്രതിഫലം യുവന്റസിന് താങ്ങാവുന്നതിനും അപ്പുറമാണ്.
പാരിസ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിഎസ്ജി ക്യംപിലെത്തിക്കാനുളള ക്ലബ്ബിന്റെ ചര്‍ച്ചകള്‍ തുടരുന്നു. എന്നാല്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ട്രാന്‍സ്ഫറില്‍ തീരുമാനമായാല്‍ മാത്രമാണ് റൊണാള്‍ഡോയെ ടീമിലെത്തിക്കുന്നതിന്റെ അന്തിമ തീരുമാനം ഉണ്ടാവൂ. എംബാപ്പെയെ ടീമിലെത്തിക്കാന്‍ റയല്‍ മാഡ്രിഡാണ് മുന്നിലുള്ളത്. പിഎസ്ജി വിടാന്‍ എംബാപ്പെ ഒരുക്കമാണ്. താരത്തെ പിടിച്ചുവയ്ക്കാന്‍ പിഎസ്ജിയും തീരുമാനിച്ചിട്ടില്ല. എന്നാല്‍ എംബാപ്പെയുടെ പ്രതിഫലത്തെ ചൊല്ലിയാണ് നിലവില്‍ റയലിന്റെ മെല്ലെ പോക്ക്. എംബാപ്പെ ക്ലബ്ബ് വിടുന്ന പക്ഷം റൊണാള്‍ഡോയ്്ക്കായി യുവന്റസിനെ സമീപിക്കാനാണ് പിഎസ്ജിയുടെ ശ്രമം.
നിലവില്‍ റൊണാള്‍ഡോയുടെ പ്രതിഫലം യുവന്റസിന് താങ്ങാവുന്നതിനും അപ്പുറമാണ്.റൊണാള്‍ഡോയെ വില്‍ക്കാന്‍ യുവന്റസ് തയ്യാറാണ്. എന്നാല്‍ താരം ഇതിന് സമ്മതം മൂളിയിട്ടില്ല. റൊണാള്‍ഡോയെ വില്‍ക്കുന്ന പക്ഷം യുവന്റസിന്റെ സാമ്പത്തിക പ്രതിസന്ധി കുറയുമെന്നാണ് വിലയിരുത്തല്‍. നിലവിലെ താരങ്ങളെ നിലനിര്‍ത്തി റൊണാള്‍ഡോയെ വില്‍ക്കാനാണ് ക്ലബ്ബിന്റെ ശ്രമം. ട്രാന്‍സ്ഫര്‍ വിപണിയില്‍ റൊണാള്‍ഡോയെ വാങ്ങാന്‍ സാമ്പത്തിക ശേഷിയുള്ള ഒരേ ഒരു ടീം പിഎസ്ജിയാണ്. എംബാപ്പെയെ നിലനിര്‍ത്തി റൊണാള്‍ഡോയെ വാങ്ങാനുള്ള ശ്രമവും പിഎസ്ജിയുടെ അണിയറിയില്‍ നടക്കുന്നുണ്ട്.