ഹാരി കെയ്‌നിന് റെക്കോഡ് വില നല്‍കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി
കെയ്‌നിന് പുറമെ മറ്റൊരു ഇംഗ്ലണ്ട് താരമായ ഗ്രീലിഷിനായും സിറ്റി മുന്നിലുണ്ട്.
ഇത്തിഹാദ്: ഇംഗ്ലണ്ടിന്റെ ടോട്ടന്‍ഹാം സ്‌ട്രൈക്കര്‍ ഹാരി കെയ്‌നിന് റെക്കോഡ് വിലയിട്ട് മാഞ്ചസ്റ്റര്‍ സിറ്റി. 160 മില്ല്യണ്‍ യൂറോയാണ് ക്ലബ്ബ് താരത്തിന് വാങ്ങാനായി മുന്നോട്ട് വച്ചത്. ടോട്ടന്‍ഹാം ഈ ഡീലിന് ഉടന്‍ സമ്മതം മൂളുമെന്നാണ് റിപ്പോര്‍ട്ട്. 27കാരനായ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ യൂറോയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. ട്രാന്‍സ്ഫര്‍ വിപണിയില്‍ കെയ്‌നിന് വേണ്ടി ആദ്യ ഇറങ്ങിയ ക്ലബ്ബാണ് സിറ്റി. കെയ്‌നിന് പുറമെ മറ്റൊരു ഇംഗ്ലണ്ട് താരമായ ഗ്രീലിഷിനായും സിറ്റി മുന്നിലുണ്ട്. അതിനിടെ ബ്രസീലിയന്‍ താരമായ ഗബ്രിയേല്‍ ജീസുസിനെ വില്‍ക്കാന്‍ സിറ്റി ഒരുക്കമാണെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടോട്ടന്‍ഹാമിന്റെ സൂപ്പര്‍ താരം സണ്‍ ക്ലബ്ബുമായി കരാര്‍ അഞ്ച് വര്‍ഷത്തേക്ക് നീട്ടി.