പരിക്ക്: ഹാരി കെയ്‌ന് ഈ സീസണും നഷ്ടമാവും
പരിക്ക് ഗുരുതരമായതിനാല്‍ രണ്ടുമാസത്തെ വിശ്രമം ആവശ്യമാണെന്നും മാര്‍ച്ചില്‍ മാത്രമേ താരത്തിന് കളിക്കാനാവൂയെന്നും ക്ലബ്ബ് അധികൃതര്‍ ടോട്ടന്‍ഹാമിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കി.
ഓവല്‍: കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ടോട്ടന്‍ഹാം ഹോട്‌സ്പര്‍ താരം ഹാരി കെയ്‌ന് ഈ സീസണും നഷ്ടമാവും. പരിക്ക് ഗുരുതരമായതിനാല്‍ രണ്ടുമാസത്തെ വിശ്രമം ആവശ്യമാണെന്നും മാര്‍ച്ചില്‍ മാത്രമേ താരത്തിന് കളിക്കാനാവൂയെന്നും ക്ലബ്ബ് അധികൃതര്‍ ടോട്ടന്‍ഹാമിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കി. പരിക്കിനെ തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നാമത്തെ സീസണാണ് ഹാരിക്ക് നഷ്ടമാവാന്‍ പോവുന്നത്.
ഞായറാഴ്ച ഇംഗ്ലീഷ് പ്രമീയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ മല്‍സരത്തിലാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്റെ കണങ്കാലിന് പരിക്കേറ്റത്. മല്‍സരത്തിന്റെ അവസാന നിമിഷത്തില്‍ ടീം 1-0ന് പിന്നിട്ട് നില്‍ക്കുമ്പോഴാണ് പന്തിനായുള്ള പോരാട്ടത്തിനിടയില്‍ യുനൈറ്റഡ് താരങ്ങളായ ഫില്‍ ജോണ്‍സ്, വിക്ടര്‍ ലിന്‍ഡോള്‍ഫ് എന്നിവരുമായി ഹാരി കൂട്ടിയിടിക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ കണങ്കാലിന് പരിക്കേല്‍ക്കുകയായിരുന്നു.
ഹാരിയുടെ കുറവ് ടീമിന്റെ ഇനിയുള്ള ലീഗിലെ പോരാട്ടത്തിന് കാര്യമായി ബാധിക്കും. ഈ സീസണില്‍ 31 കളിയില്‍ നിന്നായി ഹാരി 20 ഗോള്‍ നേടിയിട്ടുണ്ട്.
ലീഗില്‍ ടോട്ടന്‍ഹാം ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ ഏഴു മല്‍സരങ്ങളിലും ഹാരി ഗോള്‍ നേടിയിരുന്നു. കഴിഞ്ഞ ലോകകപ്പിലെ ഗോള്‍ഡണ്‍ ബൂട്ട് 25 കാരനായ ഹാരിയാണ് സ്വന്തമാക്കിയത്.