ഫ്രഞ്ച് ലീഗ് വണ്ണില്‍ മെസ്സിയുടെ ആദ്യ ഗോള്‍; പിഎസ്ജിക്ക് തകര്‍പ്പന്‍ ജയം
നെയ്മര്‍ക്ക് പകരം ടീമിലെത്തിയ സെര്‍ജിയോ റിക്കോയാണ് പിന്നീട് ഗോള്‍ പോസ്റ്റില്‍ നിലയുറപ്പിച്ചത്.
പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ ഇതുവരെ ഗോള്‍ നേടാത്തതിന് വിമര്‍ശനങ്ങള്‍ നേരിട്ട ലോക ഫുട്‌ബോളര്‍ ലയണല്‍ മെസ്സിക്ക് ഇനി ആശ്വാസം. ഇന്ന് ലീഗില്‍ നാന്റസിനെ നേരിട്ട പിഎസ്ജിക്കായി അര്‍ജന്റീനന്‍ സൂപ്പര്‍ താരം ആദ്യമായി സ്‌കോര്‍ ചെയ്തു. നേരത്തെ ചാംപ്യന്‍സ് ലീഗില്‍ സ്‌കോര്‍ ചെയ്ത മെസ്സിക്ക് ഫ്രഞ്ച് ലീഗ് വണ്ണില്‍ ഇതുവരെ സ്‌കോര്‍ ചെയ്യാനായിരുന്നില്ല. 87ാം മിനിറ്റിലാണ് സൂപ്പര്‍ താരത്തിന്റെ സൂപ്പര്‍ ഗോള്‍ പിറന്നത്. കിലിയന്‍ എംബാപ്പെയുടെ പാസ്സില്‍ നിന്ന് ബോക്‌സിന് പുറത്ത് നിലയുറപ്പിച്ചാണ് മെസ്സി മനോഹരമായ ഗോള്‍ നേടിയത്. ഇന്ന് നാന്റസിനെതിരായ മൂന്നാം ഗോളാണ് മെസ്സി നേടിയത്.
ആദ്യ ഗോള്‍ രണ്ടാം മിനിറ്റില്‍ എംബാപ്പെയുടെ വകയായിരുന്നു. രണ്ടാം ഗോള്‍ നാന്റസ് താരം ഡെന്നിസിന്റെ സെല്‍ഫ് ഗോളായിരുന്നു. അതിനിടെ പിഎസ്ജി ഗോളി കെയ്‌ലര്‍ നവാസ് 65ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തായിരുന്നു. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായ നെയ്മര്‍ക്ക് പകരം ടീമിലെത്തിയ സെര്‍ജിയോ റിക്കോയാണ് പിന്നീട് ഗോള്‍ പോസ്റ്റില്‍ നിലയുറപ്പിച്ചത്. 10 പേരായി ചുരുങ്ങിയിട്ടും പിഎസ്ജി മികച്ച ജയവും ലീഡും നിലനിര്‍ത്തി.