റാമോസിന് പിഎസ്ജിയിലെ ആദ്യ ചുവപ്പ് കാര്‍ഡ്; ഫ്രഞ്ച് ലീഗില്‍ സമനില മാത്രം
കരിയറിലെ 27ാം ചുവപ്പ് കാര്‍ഡാണ്.
പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജിക്ക് സമനില പൂട്ട്. 19ാം സ്ഥാനത്തുള്ള ലോറിയന്റ് ആണ് വമ്പന്‍മാരെ സമനിലയില്‍ കുടുക്കിയത്. 40ാം മിനിറ്റില്‍ ലോറിയന്റ് മല്‍സരത്തില്‍ ലീഡെടുത്തു. തുടര്‍ന്ന് ഒരു ഗോളിനായി പിഎസ്ജി പൊരുതിയെങ്കിലും നടന്നില്ല. ഇതിനിടെ 86ാം മിനിറ്റില്‍ ഫൗളുകളുടെ തോഴന്‍ സെര്‍ജിയോ റാമോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും അവര്‍ക്ക് തിരിച്ചടിയായി. രണ്ടാം പകുതിയില്‍ ഇറങ്ങിയ റാമോസ് രണ്ട് ഫൗളുകളാണ് നടത്തിയത്. പിഎസ്ജിയ്ക്കായുള്ള രണ്ടാം മല്‍സരത്തിലാണ് റാമോസിന് ചുവപ്പ് ലഭിച്ചത്. കരിയറിലെ 27ാം ചുവപ്പ് കാര്‍ഡാണ്. ഇഞ്ചുറി ടൈമിലാണ് പിഎസ്ജിയുടെ സമനില ഗോള്‍ വീണത്. അഷ്‌റഫ് ഹക്കീമിയുടെ അസിസ്റ്റില്‍ നിന്ന് അര്‍ജന്റീനന്‍ താരം ഇക്കാര്‍ഡിയാണ് പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തത്. എംബാപ്പെ, നെയ്മര്‍, വെറാറ്റി എന്നിവരില്ലാതെയാണ് പിഎസ്ജി ഇന്നിറങ്ങിയത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് ഇന്ന് കാര്യമായ നീക്കങ്ങള്‍ നടത്താനായില്ല.
.
🚨⚽| Sergio Ramos' first ever red card for PSG and the 27th of his professional career. pic.twitter.com/Mg59iewGOk
— Football Zone (@FTBLZone_) December 23, 2021