സെര്‍ജിയോ റാമോസ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു
പിഎസ്ജിയില്‍ കാര്യമായി തിളങ്ങാനായിരുന്നില്ല.
മാഡ്രിഡ്: സ്പാനിഷ് ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. അല്‍പ്പം മുമ്പാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ദേശീയ ടീമില്‍ നിന്ന് വിരമിക്കുകയാണെന്ന് താരം ട്വിറ്ററില്‍ കുറിച്ചു. 36കാരനായ താരം പിഎസ്ജിക്കൊപ്പം തുടരും. സ്‌പെയിന്‍ ദേശീയ ടീമിനായി 180 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. 23 ഗോളുകളും എട്ട് അസിസ്റ്റുകളും നേടി. 2010ല്‍ രാജ്യത്തിനായി ലോകകപ്പും രണ്ട് തവണ യൂറോ കപ്പും നേടിയിട്ടുണ്ട്. 2021 മാര്‍ച്ചിലാണ് ടീമിനായി അവസാനമായി കളിച്ചത്. ലോകകപ്പിനുള്ള ടീമിലും താരം ഇടം നേടിയിരുന്നില്ല. താരത്തിന്റെ ഇതിഹാസ നേട്ടങ്ങള്‍ എല്ലാം റയലിനൊപ്പമായിരുന്നു. പിഎസ്ജിയില്‍ കാര്യമായി തിളങ്ങാനായിരുന്നില്ല. മുന്‍ കോച്ച് ലൂയിസ് എന്ററിക്വെ ടീമില്‍ നിന്ന് താരത്തെ നിരന്തരം തഴഞ്ഞിരുന്നു. ദേശീയ ടീമിലേക്ക് തുടര്‍ന്ന് തന്നെ കണക്കാക്കുന്നില്ലെന്ന് പുതിയ കോച്ച് ഫുയെന്റെ ഇന്ന് രാവിലെ വിളിച്ചുപറഞ്ഞിരുന്നു. തുടര്‍ന്നാണ് റാമോസ് ജീവിതത്തിലെ ഏറ്റവും വേദനയേറിയ തീരുമാനം കൈക്കൊണ്ടത്. എല്ലാവരോടും താരം നന്ദി അറിയിച്ചു.