ചുവപ്പിന്റെ രാജാവ് റാമോസ് തന്നെ; 28ാം ചുവപ്പ് കാര്‍ഡ്; പിഎസ്ജിക്ക് സമനില
41ാം മിനിറ്റിലാണ് മുന്‍ റയല്‍ താരത്തിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്.
പാരിസ്: ലോക ഫുട്‌ബോളിലെ ഒന്നാം നമ്പര്‍ വില്ലന്‍ താന്‍ തന്നെയെന്ന് പിഎസ്ജി താരം സെര്‍ജിയോ റാമോസ് ഒരിക്കല്‍ കൂടി തെളിയിച്ചു. കരിയറിലെ 28ാം ചുവപ്പ് കാര്‍ഡ് വാങ്ങിയാണ് റാമോസ് റെക്കോഡിട്ടത്. ഫ്രഞ്ച് ലീഗ് വണ്ണില്‍ റിംസിനെതിരായ മല്‍സരത്തില്‍ റാമോസ് ചുവപ്പ് വഴങ്ങിയത്. ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ചുവപ്പ് കാര്‍ഡ് വാങ്ങിയ റെക്കോഡ് നിലവില്‍ സ്‌പെയിന്‍ താരമായ റാമോസിന്റെ പേരില്‍ തന്നെയാണ്. 41ാം മിനിറ്റിലാണ് മുന്‍ റയല്‍ താരത്തിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്.
ലയണല്‍ മെസ്സിയില്ലാതെ ഇറങ്ങിയ പിഎസ്ജി റിംസിനോട് ഗോള്‍ രഹിത സമനില വഴങ്ങി. 2021ന് ശേഷം ആദ്യമായാണ് പിഎസ്ജി ഒരു മല്‍സരത്തില്‍ ഗോള്‍ രഹിത സമനില വഴങ്ങുന്നത്. മല്‍സരത്തില്‍ നിരവധി ഫൗളുകള്‍ വന്നു. നെയ്മര്‍ മികച്ച ഒരഅവസരം പാഴാക്കി. താരത്തെ സബ്ബായാണ് ഇറക്കിയത്. കിലിയന്‍ എംബാപ്പെയ്ക്കും ഇന്ന് ഗോള്‍ നേടാനായില്ല.രണ്ടാം സ്ഥാനക്കാരായ മാര്‍സിലെ അജാസിയോയോട് പരാജയപ്പെട്ടതിനാല്‍ പിഎസ്ജി ഒന്നാം സ്ഥാനത്ത് തന്നെ നിലയുറപ്പിച്ചു.