ചിരവൈരികളായ മെസ്സിയും റാമോസും ആദ്യമായി ഒരുമിച്ച് പരിശീലനത്തില്‍
സൗഹൃദ സംഭാഷണം നടത്തിയ ശേഷമാണ് മുന്‍ ബാഴ്‌സാ ക്യാപ്റ്റനും മുന്‍ റയല്‍ ക്യാപ്റ്റനും ഒരുമിച്ച് പരിശീലനത്തില്‍ ഏര്‍പ്പെട്ടത്.
പാരിസ്: ലോക ഫുട്‌ബോളിലെ ചിരവൈരികള്‍ എന്നറിയപ്പെടുന്ന ലയണല്‍ മെസ്സിയും സെര്‍ജിയോ റാമോസും ആദ്യമായി ഒരുമിച്ച് പിഎസ്ജിയ്ക്കായി പരിശീലനത്തിനിറങ്ങി. ഏറെ നേരം സൗഹൃദ സംഭാഷണം നടത്തിയ ശേഷമാണ് മുന്‍ ബാഴ്‌സാ ക്യാപ്റ്റനും മുന്‍ റയല്‍ ക്യാപ്റ്റനും ഒരുമിച്ച് പരിശീലനത്തില്‍ ഏര്‍പ്പെട്ടത്. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച രണ്ട് ക്യാപ്റ്റന്‍മാരെ ഒരു മിച്ച് ടീമിലെത്തിച്ച് പിഎസ്ജി ഇത്തവണ റെക്കോഡ് ഇട്ടിരിക്കുകയാണ്. കൂടുതല്‍ വര്‍ഷത്തേക്ക് റയല്‍ റാമോസിന് കരാര്‍ നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് താരം ക്ലബ്ബ് വിട്ടത്.