ഖത്തര്‍ ലോകകപ്പില്‍ നിന്ന് ഇറാനെ വിലക്കണം: ഉക്രെയ്ന്‍
ഇതിനായി അസോസിയേഷന്‍ ഉന്നതല യോഗം ചേര്‍ന്നു.
കെയ്വവ്: നവംബര്‍ 20നാരംഭിക്കുന്ന ഖത്തര്‍ ലോകകപ്പില്‍ നിന്ന് ഇറാനെ വിലക്കാനാവശ്യപ്പെട്ട് ഉക്രെയ്ന്‍ രംഗത്ത്. ഉക്രെയ്‌നെതിരായ റഷ്യയുടെ സൈനിക ആക്രമണത്തില്‍ ഇറാന്‍ നല്‍കുന്ന പങ്കാളിത്തത്തിനെതിരേ ഫിഫ നടപടിയെടുക്കണമെന്നും ഇറാനെ ലോകകപ്പില്‍ നിന്ന് ഒഴിവാക്കണമെന്നും ഉക്രെയ്ന്‍ അസോസിയേഷന്‍ ഓഫ് ഫുട്‌ബോള്‍ ആവശ്യപ്പെട്ടു. ഇതിനായി അസോസിയേഷന്‍ ഉന്നതല യോഗം ചേര്‍ന്നു. ഹിജാബ് വിഷയത്തില്‍ ഒരു യുവതി മരിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍പ്പെട്ട് 300ല്‍ കൂടുതല്‍ പേര്‍ ഇറാനില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇറാനിയന്‍ ഫുട്‌ബോള്‍ താരങ്ങളെയും കായിക താരങ്ങളെയും നിരോധിക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.