ഗോമസുമായി വഴക്ക്; സ്‌റ്റെര്‍ലിങിനെ ഇംഗ്ലണ്ട് ടീമില്‍ നിന്നും ഒഴിവാക്കി
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നടന്ന മാഞ്ചസ്റ്റര്‍ സിറ്റി-ലിവര്‍പൂള്‍ മല്‍സരത്തിനിടെയാണ് ജോ ഗോമസും സ്‌റ്റെര്‍ലിങും തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് സഹതാരങ്ങള്‍ ഇടപ്പെട്ട് ഇരുവരെയും പിന്‍തിരിപ്പിക്കുകയായിരുന്നു.
ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി താരം റഹീം സ്റ്റെര്‍ലിങിനെ ഇംഗ്ലണ്ട് ദേശീയ ടീമില്‍ നിന്നും ഒഴിവാക്കി. 2020 യൂറോ യോഗ്യതയ്ക്കായുള്ള മോണ്ടിനെഗ്രോയ്‌ക്കെതിരായ മല്‍സരത്തിനുള്ള ടീമില്‍ നിന്നാണ് സ്‌റ്റെര്‍ലിങിനെ ഒഴിവാക്കിയത്. സഹതാരവും ലിവര്‍പൂളിനായി കളിക്കുകയും ചെയ്യുന്ന ജോ ഗോമസുമായി നടന്ന വാക്കേറ്റത്തെ തുടര്‍ന്നാണ് താരത്തിനെതിരേ നടപടി.
കഴിഞ്ഞ ദിവസം ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നടന്ന മാഞ്ചസ്റ്റര്‍ സിറ്റി-ലിവര്‍പൂള്‍ മല്‍സരത്തിനിടെയാണ് ജോ ഗോമസും സ്‌റ്റെര്‍ലിങും തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് സഹതാരങ്ങള്‍ ഇടപ്പെട്ട് ഇരുവരെയും പിന്‍തിരിപ്പിക്കുകയായിരുന്നു. എന്നാല്‍ ദേശീയ ടീമിന്റെ പരിശീലനത്തിനിടെ സ്റ്റെര്‍ലിങ് ഗോമസിനോട് വീണ്ടും മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് സ്റ്റെര്‍ലിങ് തെറ്റുകാരനാണെന്ന് കണ്ടെത്തിയ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ സ്‌റ്റെര്‍ലിങിനെതിരേ നടപടിയെടുക്കുകയായിരുന്നു. ലീഗില്‍ നടന്ന മല്‍സരത്തില്‍ ലിവര്‍പൂള്‍ സിറ്റിയെ 3-1ന് പരാജയപ്പെടുത്തിയിരുന്നു.