കുതിപ്പ് തുടര്‍ന്ന് റയല്‍; സമനില പിടിച്ച് പിഎസ്ജി

താരത്തിന് ഒരു മാസത്തെ വിശ്രമമാണ് ടീം നിര്‍ദ്ദേശിച്ചത്.

Update: 2020-12-21 07:13 GMT


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായ നാലാം ജയം നേടി റയല്‍ മാഡ്രിഡ്. ഐബറിനെ 3-1ന് തോല്‍പ്പിച്ചാണ് റയല്‍ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചത്. ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോയ്ക്കും റയലിനും 29 പോയിന്റാണുള്ളത്. സീസണില്‍ മികച്ച ഫോം തുടരുന്ന കരീം ബെന്‍സിമ, ലൂക്കാ മൊഡ്രിക്ക്, വാസ്‌ക്ക്വസ് എന്നിവരാണ് റയലിനായി ഗോള്‍ നേടിയവര്‍. ബെന്‍സിമ രണ്ട് ഗോളിന് അസിസ്റ്റ് ഒരുക്കുകയും ചെയ്തു.

അതിനിടെ ഫ്രഞ്ച് ലീഗ് വണ്ണില്‍ ലില്ലെ പിഎസ്ജിയെ സമനിലയില്‍ പിടിച്ചു. ഗോള്‍ രഹിത സമനിലയിലാണ് മല്‍സരം അവസാനിച്ചത്. ഒന്നാം സ്ഥാനത്തുള്ള ലില്ലെയ്‌ക്കെതിരേ പിഎസ്ജിയാണ് മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചത്. എന്നാല്‍ ഗോള്‍ അന്യം നില്‍ക്കുകയായിരുന്നു. ഒന്നാം സ്ഥാനത്ത് എത്താനുള്ള മികച്ച അവസരമാണ് പിഎസ്ജി ഇന്ന് നഷ്ടപ്പെടുത്തിയത്. സൂപ്പര്‍ താരം നെയ്മര്‍ പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്താണ്. താരത്തിന് ഒരു മാസത്തെ വിശ്രമമാണ് ടീം നിര്‍ദ്ദേശിച്ചത്. കിലിയന്‍ എംബാപ്പെയെ ഇന്ന് അവസാന 15 മിനിറ്റിലാണ് ഇറക്കിയത്.



Tags:    

Similar News