സ്പാനിഷ് കോപ്പാ ഡെല്‍ റേയില്‍ റയല്‍ ക്വാര്‍ട്ടറില്‍; സെല്‍റ്റാ വീഗോയെ വീഴ്ത്തിയത് എക്സ്ട്രാ ടൈമില്‍; താരമായി എന്‍ഡ്രിക്ക്

സാന്റിയാഗോ ബെര്‍ണാബ്യൂ: സ്പാനിഷ് കോപ്പാ ഡെല്‍ റേയില്‍ റയല്‍ മാഡ്രിഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ . സെല്‍റ്റാ വിഗോയെ 5-2ന് വീഴ്ത്തിയാണ് റയലിന്റെ ജയം. നിശ്ചിത സമയത്ത് സമനിലയില്‍ പിരിഞ്ഞ മല്‍സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമില്‍ മൂന്ന് തകര്‍പ്പന്‍ ഗോളുകള്‍ നേടിയാണ് റയല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ടീനേജ് താരം ലൂയിസ് എന്ഡ്രിക്ക എക്സ്ട്രാമില് ഇരട്ട ഗോളുകള്‍ നേടി.
നേരത്തെ കിലിയന്‍ എംബാപ്പെ (37), വിനീഷ്യസ് ജൂനിയര്‍ (48) എന്നിവര്‍ റയലിനായി സ്കോര്‍ ചെയ്തു. ബാംബ(83), മാര്‍ക്കോസ് അലോന്‍സോ(90) എന്നിവര്‍ സെല്‍റ്റയ്ക്കായി രണ്ടാം പകുതിയില്‍ സ്കോര്‍ ചെയ്തു. റയലിന്റെ എക്സ്ട്രാ ടൈമിലെ അവസാന ഗോള്‍ വാല്‍വര്‍ഡെയുടെ വകയായിരുന്നു. ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ്, ലെഗനീസ്, ഗെറ്റാഫെ എന്നിവരും ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. ക്വാര്‍ട്ടര്‍ ഫൈനല്‍ ഡ്രോ തിങ്കളാഴ്ചയാണ്.