സ്പാനിഷ് ലീഗ് കിരീടം ഉറപ്പിക്കാന്‍ റയല്‍ ഇന്നിറങ്ങും; ഇറ്റലിയില്‍ യുവന്റസിന് സമനില

ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ അത്ലറ്റിക്കോ ഗെറ്റാഫയെയും സെവിയ്യ റയല്‍ സോസിഡാഡിനെയും നേരിടും.

Update: 2020-07-16 10:35 GMT

മാഡ്രിഡ്: സ്പാനിഷ് ലീഗിലെ 34ാം കിരീടം ഉറപ്പിക്കാന്‍ റയല്‍ മാഡ്രിഡ് ഇന്നിറങ്ങും. ഇന്ന് അര്‍ദ്ധരാത്രി വിയ്യാറലിനെതിരേയാണ് റയലിന്റെ മല്‍സരം. കിരീടം ഉറപ്പിക്കാന്‍ റയലിന് ഒരു ജയം കൂടി വേണം. ലീഗില്‍ റയലിന് ഇനി രണ്ട് മല്‍സരങ്ങളാണ് ശേഷിക്കുന്നത്. രണ്ട് വര്‍ഷത്തിന് മുമ്പാണ് റയല്‍ അവസാനമായി കിരീടം നേടിയത്. അഞ്ചാം സ്ഥാനത്തുള്ള വിയ്യാറല്‍ മികച്ച ഫോമിലാണ്. റയലിന് ലീഗില്‍ 83 പോയിന്റാണുള്ളത്. ബാഴ്സയ്ക്ക് 79 പോയിന്റും. രണ്ടാം സ്ഥാനക്കാരായ ബാഴ്സലോണയും ഇന്ന് ഇറങ്ങുന്നുണ്ട്. ഒസാസുനയെയാണ് അവര്‍ നേരിടുക. മൂന്നും നാലും സ്ഥാനങ്ങളില്‍ ഉള്ള അത്ലറ്റിക്കോ മാഡ്രിഡിനും സെവിയ്യക്കും 66 പോയിന്റ് വീതമാണുള്ളത്. ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ അത്ലറ്റിക്കോ ഗെറ്റാഫയെയും സെവിയ്യ റയല്‍ സോസിഡാഡിനെയും നേരിടും.

ഇറ്റാലിയന്‍ സീരി എയില്‍ സസുഓളയ്ക്കെതിരേ യുവന്റസിന് സമനില. കഴിഞ്ഞ ദിവസം നടന്ന ത്രില്ലിങ് മല്‍സരത്തില്‍ ആദ്യം രണ്ട് ഗോളിന്റെ ലീഡെടുത്ത യുവന്റസ് പിന്നീട് പിന്നോട്ട് പോവുകയായിരുന്നു. 29, 51, 54 മിനിറ്റുകളിലായിരുന്നു സസുഓള തിരിച്ചടിച്ചത്.തുടര്‍ന്ന് 64ാം മിനിറ്റില്‍ ലോബോ സില്‍വയിലൂടെ യുവന്റസ് സമനില ഗോള്‍ നേടി. ഡാനിയോള, ഹിഗ്വിന്‍ എന്നിവരാണ് യുവന്റസിന്റെ ആദ്യ രണ്ട് ഗോളുകള്‍ നേടിയത്.



Tags:    

Similar News