റയല്‍ മാഡ്രിഡ് ഇനി സാന്റിയാഗോയില്‍ കളിക്കില്ല

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് നിര്‍ത്തിവച്ച ലീഗിലെ മല്‍സരങ്ങള്‍ ജൂണ്‍ 11നാണ് അരങ്ങേറുക.

Update: 2020-06-02 17:47 GMT

സാന്റിയാഗോ: ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍നാബുയില്‍ ഈ സീസണില്‍ ആരാധകര്‍ക്ക് റയലിന്റെ കളി കാണാന്‍ സാധിക്കില്ല. പകരം നിലവിലെ പരിശീലനവേദിയായ ആല്‍ഫ്രഡോ ഡി സ്റ്റെഫാനോ സ്‌റ്റേഡിയത്തിലായിരിക്കും റയല്‍ മല്‍സരങ്ങള്‍ നടക്കുക. സാന്റിയാഗോ ബെര്‍നാബു സ്‌റ്റേഡിയത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് മല്‍സരങ്ങള്‍ മറ്റൊരു സ്റ്റേഡിയത്തിലേക്ക് മാറ്റിവച്ചതെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറന്റീനോ പെരസ് അറിയിച്ചു.

അടുത്ത സീസണ്‍ മുതലായിരിക്കും സാന്റിയാഗോയില്‍ മല്‍സരങ്ങള്‍ തുടരുക. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് നിര്‍ത്തിവച്ച ലീഗിലെ മല്‍സരങ്ങള്‍ ജൂണ്‍ 11നാണ് അരങ്ങേറുക. ആദ്യമല്‍സരത്തില്‍ സെവിയ്യ- റയല്‍ ബെറ്റിസിനെ നേരിടും. ജൂണ്‍ 14നാണ് റയല്‍ മാഡ്രിഡിന്റെ മല്‍സരം. ഐബറാണ് റയലിന്റെ എതിരാളികള്‍. 

Tags:    

Similar News