ചാംപ്യന്‍സ് ലീഗ്; റിച്ചാര്‍ലിസണ് ഡബിള്‍; ടോട്ടന്‍ഹാമിന് ജയം

ബയേണ്‍ ലെവര്‍കൂസനെ ക്ലബ്ബ് ബ്രൂഗ്‌സ് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.

Update: 2022-09-08 04:09 GMT


ന്യൂയോര്‍ക്ക്: ചാംപ്യന്‍സ് ലീഗില്‍ മാര്‍സിലെയ്‌ക്കെതിരേ ടോട്ടന്‍ഹാമിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ടോട്ടന്‍ഹാമിന്റെ ജയം. ബ്രസീലിയന്‍ താരം റിച്ചാര്‍ലിസണ്‍ ഇരട്ട ഗോള്‍ നേടി.ഗ്രൂപ്പ് ഡിയില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഫ്രാങ്ക്ഫര്‍ട്ടിനെ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി.

ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് എഫ് സി പോര്‍ട്ടോയെ 2-1ന് പരാജയപ്പെടുത്തി.ഇതേ ഗ്രൂപ്പില്‍ ബയേണ്‍ ലെവര്‍കൂസനെ ക്ലബ്ബ് ബ്രൂഗ്‌സ് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.


Tags:    

Similar News