അത്‌ലറ്റിക്കോ പുറത്തേക്ക്; ചാംപ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഡിയില്‍ ബലാബലം
ക്ലബ്ബ് ബ്രൂഗ്‌സ് പ്രീക്വാര്‍ട്ടറില്‍ കടന്നു.
മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താവുകയാണ് സ്പാനിഷ് പ്രമുഖര്‍ അത്‌ലറ്റിക്കോ മാഡ്രിഡ്. ഗ്രൂപ്പ് ബിയില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ഒന്നാം സ്ഥാനത്തുള്ള ക്ലബ്ബ് ബ്രൂഗ്‌സിനോട് ഗോള്‍ രഹിത സമനില വഴങ്ങിയതോടെയാണ് അത്‌ലറ്റിക്കോയുടെ പ്രതീക്ഷകള്‍ അവസാനിച്ചത്. ക്ലബ്ബ് ബ്രൂഗ്‌സ് പ്രീക്വാര്‍ട്ടറില്‍ കടന്നു.
അത്‌ലറ്റിക്കോ ഗ്രൂപ്പില്‍ നാല് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. അടുത്ത മല്‍സരം അവസാന സ്ഥാനത്തുള്ള ബയേണ്‍ ലെവര്‍കൂസനെതിരേയാണ്. ഇതേ ഗ്രൂപ്പില്‍ ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള എഫ് സി പോര്‍ട്ടോ ലെവര്‍കൂസനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി.
ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ ടോട്ടന്‍ഹാം ഫ്രാങ്ക്ഫര്‍ട്ടിനെ 3-2ന് പരാജയപ്പെടുത്തി. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ മാര്‍സിലെ സ്‌പോര്‍ട്ടിങ് ലിസ്ബണെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. നിലവില്‍ ടോട്ടന്‍ഹാം(7 പോയിന്റ്), മാര്‍സിലെ (6), സ്‌പോര്‍ട്ടിങ് (6), ഫ്രാങ്ക്ഫര്‍ട്ട് (4) എന്നിവരാണ് ഗ്രൂപ്പില്‍ ഒന്നു മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. അവസാന മല്‍സരത്തിലെ ജയത്തെ അടിസ്ഥാനമാക്കി രണ്ട് ടീമുകള്‍ അവസാന 16ല്‍ ഇടം നേടും.