ബയേണിന് വന്‍ തിരിച്ചടി; പിഎസ്ജിക്കെതിരേ ലെവന്‍ഡോസ്‌കി കളിക്കില്ല
യോഗ്യതാ റൗണ്ടില്‍ ഇന്ന് ഇംഗ്ലണ്ടിനെതിരായ മല്‍സരത്തിലും താരം കളിക്കില്ല.
ബെര്‍ലിന്‍: ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ബയേണ്‍ മ്യൂണിക്കിന് വന്‍ തിരിച്ചടിയായി റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ പരിക്ക്. ഏപ്രില്‍ രണ്ടാം വാരം നടക്കുന്ന ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ താരത്തിന് കളിക്കാനാവില്ല. പിഎസ്ജിക്കെതിരേയാണ് ബയേണിന്റെ മല്‍സരം. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അന്‍ഡോറയ്‌ക്കെതിരായ മല്‍സരത്തിലാണ് താരത്തിന് പരിക്കേറ്റത്. കാലിനേറ്റ പരിക്ക് സാരമുള്ളതാണ്. ലെവന്‍ഡോസ്‌കിക്ക് ഒരു മാസത്തെ വിശ്രമം ആവശ്യമാണെന്നാണ് ബയേണ്‍ മ്യൂണിക്ക് അറിയിച്ചത്. യോഗ്യതാ റൗണ്ടില്‍ ഇന്ന് ഇംഗ്ലണ്ടിനെതിരായ മല്‍സരത്തിലും താരം കളിക്കില്ല. ഏപ്രില്‍ 14ന് നടക്കുന്ന ക്വാര്‍ട്ടര്‍ രണ്ടാംപാദവും ഇതിനിടയിലെ ബുണ്ടസാ ലീഗ് മല്‍സരങ്ങളും പോളണ്ട് താരത്തിന് നഷ്ടമാവും.