ഫിഫയുടെ മികച്ച താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി
ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പിഎസ്ജി താരമായ മെസ്സി തന്നെയാണ് മുന്നില്‍ (150).
സൂറിച്ച്: കഴിഞ്ഞ വര്‍ഷത്തെ ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം ബയേണ്‍ മ്യൂണിക്കിന്റെ പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക്. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയെയും മുഹമ്മദ് സലാഹിനെയും പിന്‍തള്ളിയാണ് ലെവന്‍ഡോസ്‌കി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പുരസ്‌കാരത്തിന് അര്‍ഹനായത്. കഴിഞ്ഞ വര്‍ഷം ലെവന്‍ഡോസ്‌കി 51 ഗോളുകള്‍ നേടിയപ്പോള്‍ മെസ്സി 43 ഗോളുകളാണ് നേടിയത്. സലാഹ് 26 ഗോളുകള്‍ നേടി. എന്നാല്‍ അസിസ്റ്റുകളില്‍ 17 എണ്ണവുമായി മെസ്സി മുന്നിട്ടപ്പോള്‍ ലെവന്‍ഡോസ്‌കി എട്ടും സലാഹ് ആറും അസിസ്റ്റാണ് നേടിയത്. ഡ്രിബിള്‍സില്‍ 276 എണ്ണവുമായി മെസ്സി മുന്നില്‍ നിന്നു. ലെവന്‍ഡോസ്‌കിക്ക് 41ഉം സലാഹിന് 39 ഉം ഡ്രിബിള്‍സാണുള്ളത്. ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പിഎസ്ജി താരമായ മെസ്സി തന്നെയാണ് മുന്നില്‍ (150).ലെവന്‍ഡോസ്‌കി 49 ഉം സലാഹ് 56 തവണയാണ് ഗോളവസരങ്ങള്‍ സൃഷ്ടിച്ചത്.