പരിക്ക്; ഇംഗ്ലണ്ടിനെതിരെ ലെവന്‍ഡോസ്‌കി കളിക്കില്ല
ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെ പിഎസ്ജിക്കെതിരായ മല്‍സരത്തില്‍ താരം കളിക്കുന്ന കാര്യം സംശയത്തിലാണ്.
ലണ്ടന്‍: പോളണ്ടിന്റെ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് യോഗ്യത മല്‍സരത്തില്‍ നിന്ന് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി പിന്‍മാറി. താരത്തിന്റെ കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് പിന്‍മാറിയത്. അന്‍ഡോറയ്‌ക്കെതിരായ മല്‍സരത്തിലാണ് ബയേണ്‍ മ്യൂണിക്ക് താരത്തിന് പരിക്കേറ്റത്. മല്‍സരത്തില്‍ ലെവന്‍ഡോസ്‌കി ഇരട്ട ഗോള്‍ നേടിയിരുന്നു. താരത്തിന്റെ പരിക്ക് പോളണ്ടിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. ലെവന്‍ഡോസ്‌കിക്ക് 10 ദിവസത്തെ വിശ്രമം ആവശ്യമാണെന്ന് പോളിഷ് എഫ്എ അറിയിച്ചു. ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം ആരംഭിക്കുന്ന ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെ പിഎസ്ജിക്കെതിരായ മല്‍സരത്തില്‍ താരം കളിക്കുന്ന കാര്യം സംശയത്തിലാണ്. തുടര്‍ ചികില്‍സയ്ക്കായി താരം ജര്‍മ്മനിയില്‍ തിരിച്ചെത്തി.