സീരി എയില്‍ മിലാന്‍ പോരാട്ടം മുറുകുന്നു; ലാ ലിഗയില്‍ റയല്‍ ഇന്നിറങ്ങും

ഷെഫീല്‍ഡ് യുനൈറ്റഡിനെ് എതിരില്ലാത്ത രണ്ട് ഗോളിന് ലിവര്‍പൂള്‍ തോല്‍പ്പിച്ചു.

Update: 2021-03-01 11:26 GMT



മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ ഒന്നാം സ്ഥാനത്തിനുള്ള മിലാന്‍ ക്ലബ്ബുകള്‍ തമ്മിലുള്ള പോരാട്ടം മുറുകുന്നു. ഓരോ മല്‍സരങ്ങള്‍ കഴിയുമ്പോഴും ഇരു ടീമും ഒപ്പത്തിനൊപ്പമാണ്. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ജിനോയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ച് ഇന്റര്‍മിലാന്‍ ലീഗിലെ ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ദ്ധിപ്പിച്ചു. ലൂക്കാക്കു, ഡാര്‍മിയന്‍, സാഞ്ചസ് എന്നിവരാണ് ഇന്ററിന്റെ സ്‌കോറര്‍മാര്‍. ഇന്ററിന് ലീഗില്‍ 56 പോയിന്റുണ്ട്. മറ്റൊരു മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള എ സി മിലാന്‍ റോമയെ 2-1ന് തോല്‍പ്പിച്ചു. എ സി മിലാന് ലീഗില്‍ 52 പോയിന്റാണുള്ളത്. നാളെ നടക്കുന്ന മല്‍സരത്തില്‍ മൂന്നാം സ്ഥാനത്തുള്ള യുവന്റസ് സെപയിസയെ നേരിടും.


ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നടന്ന വമ്പന്‍മാരുടെ പോരാട്ടങ്ങളില്‍ ലെസ്റ്ററിന് തോല്‍വിയും ടോട്ടന്‍ഹാമിന് ജയവും. ലെസ്റ്റര്‍ സിറ്റിയെ ആഴ്‌സണല്‍ 3-1ന് തോല്‍പ്പിച്ചപ്പോള്‍ ടോട്ടന്‍ഹാം ബേണ്‍ലിയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചു. കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ചെല്‍സി ഗോള്‍രഹിത സമനിലയില്‍ പിടിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ലിവര്‍പൂള്‍ വിജയവഴിയില്‍ തിരിച്ചെത്തി. ഷെഫീല്‍ഡ് യുനൈറ്റഡിനെ് എതിരില്ലാത്ത രണ്ട് ഗോളിന് ലിവര്‍പൂള്‍ തോല്‍പ്പിച്ചു.


സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് വിയ്യാറയലിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു.രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സയേക്കാള്‍ അഞ്ച് പോയിന്റിന്റെ ലീഡ് അത്‌ലറ്റിക്കോ നേടി . ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് റയല്‍ സോസിഡാഡിനെ നേരിടും.





Tags:    

Similar News