ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ ഇനി റൊണാള്‍ഡോയ്ക്ക് സ്വന്തം

ബിക്കന്റെ 759 എന്ന റെക്കോഡിനെയാണ് റൊണാള്‍ഡോ തകര്‍ത്തത്.

Update: 2021-01-21 03:06 GMT


ടൂറിന്‍: ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോഡ് ഇനി പോര്‍ച്ചുഗല്‍-യുവന്റസ് ഇതിഹാസം റൊണാള്‍ഡോയ്ക്ക് സ്വന്തം. ഇന്ന് നപ്പോളിക്കെതിരേ നടന്ന ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ ഗോള്‍ നേടിയതോടെയാണ് റൊണാള്‍ഡോയുടെ ഗോളുകളുടെ എണ്ണം 760 എന്ന മാസ്മരിക റെക്കോഡിലേക്ക് വഴിമാറിയത്. ഓസ്ട്രിയന്‍ താരം ജോസഫ് ബിക്കന്റെ 759 എന്ന റെക്കോഡിനെയാണ് റൊണാള്‍ഡോ തകര്‍ത്തത്. 64ാം മിനിറ്റിലാണ് താരത്തിന്റെ ഗോള്‍ പിറന്നത്. പോര്‍ച്ചുഗല്‍, യുവന്റസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്,റയല്‍ മാഡ്രിഡ്, സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് താരത്തിന്റെ ഗോളുകള്‍ പിറന്നത്. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോഡ് ഇറാന്റെ അലി ദായിയുടെ പേരിലാണ്. താരം 109 ഗോളുകള്‍ നേടിയിട്ടുണ്ട്. 102 ഗോളുകള്‍ നേടിയ റൊണാള്‍ഡോയാണ് രണ്ടാം സ്ഥാനത്ത്. സൂപ്പര്‍ കപ്പില്‍ നപ്പോളിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് യുവന്റസ് കിരീടം നേടി.






Tags:    

Similar News