അന്താരാഷ്ട്ര സൗഹൃദം; പോര്‍ച്ചുഗലിന് വന്‍ ജയം; 102ാം ഗോളുമായി റൊണാള്‍ഡോ

റൊണാള്‍ഡോയുടെ രാജ്യത്തിനായുള്ള 102ാം ഗോളാണ് ഇന്ന് നേടിയത്.

Update: 2020-11-12 06:13 GMT



ലിസ്ബണ്‍: ഇന്ന് നടന്ന അന്താരാഷ്ട്ര സൗഹൃദ മല്‍സരത്തില്‍ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം. അന്‍ഡോറയ്‌ക്കെതിരേ 7-0ത്തിന്റെ ജയമാണ് പോര്‍ച്ചുഗല്‍ നേടിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, നെറ്റോ, ഡൈസ് ഫെര്‍ണാണ്ടസ്, റെനാറ്റോ, മിറാമോന്റീസ്, സെക്വേറ എന്നിവരാണ് പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ രാജ്യത്തിനായുള്ള 102ാം ഗോളാണ് ഇന്ന് നേടിയത്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോള്‍ നേടിയ ഇറാന്റെ അലി ഡായിയാണ് (109) ഇനി റൊണാള്‍ഡോയ്ക്കു മുന്നിലുള്ളത്. മറ്റ് മല്‍സരങ്ങളില്‍ ഡെന്‍മാര്‍ക്ക് സ്വീഡനെ 2-0ത്തിന് തോല്‍പ്പിച്ചു. ലക്‌സ്ംബര്‍ഗിനെ ഓസ്ട്രിയ 3-0ത്തിനും തോല്‍പ്പിച്ചു. സ്വിറ്റ്‌സര്‍ലന്റിനെ ബെല്‍ജിയം 2-1നും തോല്‍പ്പിച്ചു. ഇതേ സ്‌കോറിന് ഗ്രീസ് സൈപ്രസിനെ തറപ്പറ്റിച്ചു.





Tags:    

Similar News