ചാംപ്യന്‍സ് ലീഗ്; റൊണാള്‍ഡോയില്ലാതെ യുവന്റസ് ഇന്ന് ബാഴ്‌സയ്‌ക്കെതിരേ

എന്നാല്‍ കൊറോണ ബാധിച്ച റൊണാള്‍ഡോയുടെ രണ്ട് ഫലങ്ങളും പോസിറ്റീവാണ്.

Update: 2020-10-28 06:22 GMT



ടൂറിന്‍: ലോക ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരുന്ന മെസ്സി -റൊണാള്‍ഡോ പോരാട്ടത്തിന് ഇനിയും കാത്തിരിക്കണം. ചാംപ്യന്‍സ് ലീഗില്‍ ഇന്ന് യുവന്റസ് ബാഴ്‌സലോണയോട് ഏറ്റുമുട്ടുമ്പോള്‍ തങ്ങളുടെ പ്രിയ താരം റൊണാള്‍ഡോ കളിക്കില്ല. കൊറോണ ഫലം നെഗറ്റീവ് ആവത്തതിനെ തുടര്‍ന്നാണ് താരം ഇന്നിറങ്ങാത്തത്. കഴിഞ്ഞ ദിവസം നടന്ന രണ്ടാം പരിശോധനയിലും ഫലം പോസ്റ്റീവായിരുന്നു. റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടതിന് ശേഷം ആരാധകര്‍ക്ക് നഷ്ടമായ പോരാട്ടമാണ് മെസ്സി-റൊണാള്‍ഡോ താരങ്ങളുടേത്. ഏറെ കാലത്തിന് ശേഷം ഇതിന് അവസരം വന്നത് ചാംപ്യന്‍സ് ലീഗിലും. എന്നാല്‍ കൊറോണ ബാധിച്ച റൊണാള്‍ഡോയുടെ രണ്ട് ഫലങ്ങളും പോസിറ്റീവാണ്. റൊണാള്‍ഡോയില്ലാതെ ബാഴ്‌സയെ നേരിടാന്‍ ടീം സജ്ജമാണെന്ന് കോച്ച് പിര്‍ളോ വ്യക്തമാക്കി. കഴിഞ്ഞ മല്‍സരത്തില്‍ ടീമിനെ നയിച്ച അല്‍വാരോ മൊറാറ്റയാണ് ഇന്നും ടീമിന്റെ നായകന്‍. ആദ്യ മല്‍സരത്തില്‍ ഹംഗേറിയന്‍ ക്ലബ്ബിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ബാഴ്‌സയിറങ്ങുക. ആദ്യ മല്‍സരത്തില്‍ ഡൈനാമോയെ യുവന്റസ് തോല്‍പ്പിച്ചിരുന്നു. എന്നാല്‍ എല്‍ ക്ലാസ്സിക്കോയില്‍ റയലിനെതിരേ തോറ്റ ക്ഷീണവും ബാഴ്‌സയെ ബാധിക്കും. ഇന്ത്യന്‍ സമയം 1.30നാണ് ടൂറിനില്‍ മല്‍സരം അരങ്ങേറുക.


ഇന്ന് നടക്കുന്ന മറ്റ് മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആര്‍ ബി ലെപ്‌സിഗിനെ നേരിടും. ആദ്യ മല്‍സരത്തില്‍ യുനൈറ്റഡ് പിഎസ്ജിയെ തോല്‍പ്പിച്ചിരുന്നു. മറ്റൊരു മല്‍സരത്തില്‍ പിഎസ്ജി ഇസ്താംബുള്‍ ബഷറിനെ നേരിടും. ചെല്‍സിയുടെ എതിരാളികള്‍ ക്രസ്‌നോദര്‍ ആണ്. ലാസിയോ ക്ലബ്ബ് ബ്രൂഗ്‌സിനെ നേരിടും. സെവിയയ്യുടെ എതിരാളി റെനീസ് ആണ്.





Tags:    

Similar News