ഖത്തര്‍ ലോകകപ്പ്; പോര്‍ച്ചുഗലിനെ റൊണാള്‍ഡോ നയിക്കും

ബെന്‍ഫിക്കയുടെ യുവതാരങ്ങളായ അന്റോണിയോ സില്‍വ, ഗോണ്‍സാലോ റാമോസ് എന്നിവര്‍ പോര്‍ച്ചുഗലിനായി ലോകകപ്പില്‍ അരങ്ങേറും.

Update: 2022-11-11 13:06 GMT


ലിസ്ബണ്‍: അഞ്ചാം ലോകകപ്പിനിറങ്ങുന്ന ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ടീമിനെ നയിക്കും. 26 അംഗ സ്‌ക്വാഡിനെയാണ് കോച്ച് ഫെര്‍ണാഡോ സാന്റോസ് പ്രഖ്യാപിച്ചത്. സീനിയര്‍ താരം പെപ്പെയും സ്‌ക്വാഡില്‍ ഇടം നേടി. പോര്‍ച്ചുഗല്‍ ലീഗില്‍ കളിക്കുന്ന ബെന്‍ഫിക്കയുടെ യുവതാരങ്ങളായ അന്റോണിയോ സില്‍വ, ഗോണ്‍സാലോ റാമോസ് എന്നിവര്‍ പോര്‍ച്ചുഗലിനായി ലോകകപ്പില്‍ അരങ്ങേറും. പരിക്കേറ്റ് പുറത്തായ ഡീഗോ ജോട്ടയ്ക്ക് പകരം ലെപ്‌സിഗിന്റെ ആന്‍േ്രന്ദ സില്‍വ ഇടം നേടി. മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, വോള്‍വ്‌സ്, ബെന്‍ഫിക്ക, പോര്‍ട്ടോ, പിഎസ്ജി എന്നീ ക്ലബ്ബുകളില്‍ കളിക്കുന്ന മൂന്ന് വീതം താരങ്ങളും സ്‌ക്വാഡില്‍ സ്ഥാനം പിടിച്ചു.



Goalkeepers: Diogo Costa (Porto), Rui Patricio (Roma/Italy), Jose Sa (Wolverhampton/England);

Defenders: Diogo Dalot (Manchester United/England), Joao Cancelo (Manchester City/England), Danilo Pereira (Paris Saint-Germain/France), Pepe (Porto), Ruben Dias (Manchester City/England), Antonio Silva (Benfica), Nuno Mendes (Paris Saint-Germain/France), Raphael Guerreiro (Borussia Dortmund/Germany);

Midfielders: Ruben Neves (Wolverhampton/England), Joao Palhinha (Fulham/England), William Carvalho (Real Betis/Spain), Bruno Fernandes (Manchester United/England), Vitinha (Paris Saint-Germain/France), Otavio (Porto), Joao Mario (Benfica), Matheus Nunes (Wolverhampton/England), Bernardo Silva (Manchester City/England);



Tags:    

Similar News