വന്‍ താരങ്ങള്‍ സിറ്റി വിടുന്നു; സ്‌റ്റെര്‍ലിങ് റയലിലേക്ക്; സില്‍വ ബാഴ്‌സയിലേക്ക്
പോര്‍ച്ചുഗ്രീസ് താരവും സിറ്റി മിഡ്ഫീല്‍ഡറുമായ ബെര്‍നാഡോ സില്‍വ, ഇംഗ്ലണ്ട് താരവും സ്‌ട്രൈക്കറുമായ റഹീം സ്‌റ്റെര്‍ലിങുമാണ് സിറ്റി വിടാനൊരുങ്ങുന്നത്.
ലണ്ടന്‍: അടുത്ത രണ്ട് വര്‍ഷത്തേക്ക് ചാംപ്യന്‍സ് ലീഗില്‍ നിന്നും വിലക്കിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ നിര താരങ്ങള്‍ ക്ലബ്ബ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. പോര്‍ച്ചുഗ്രീസ് താരവും സിറ്റി മിഡ്ഫീല്‍ഡറുമായ ബെര്‍നാഡോ സില്‍വ, ഇംഗ്ലണ്ട് താരവും സ്‌ട്രൈക്കറുമായ റഹീം സ്‌റ്റെര്‍ലിങുമാണ് സിറ്റി വിടാനൊരുങ്ങുന്നത്. സില്‍വയെ സ്വന്തമാക്കാന്‍ സ്പാനിഷ് ഭീമന്‍മാരായ ബാഴ്‌സലോണയാണ് രംഗത്ത് വന്നിരിക്കുന്നത്. ഇതിനായി ക്ലബ്ബ് മാഞ്ച്‌സ്റ്റര്‍ സിറ്റിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ സിറ്റി കറ്റാലന്‍സിന്റെ ആദ്യ ശ്രമം നിരസിച്ചിട്ടുണ്ട്. അടുത്ത സമ്മര്‍ ട്രാന്‍സ്ഫറില്‍ സില്‍വയ്ക്കായുള്ള ശ്രമം തുടരുമെന്നും ഏത് വിധേനേയും താരത്തെ സ്വന്തമാക്കുമെന്ന് ബാഴ്‌സാ മാനേജ്‌മെന്റ് പറയുന്നു. എന്നാല്‍ ഇക്കാരത്തില്‍ സില്‍വ പ്രതികരിച്ചിട്ടില്ല.
മറ്റൊരു താരമായ സ്റ്റെര്‍ലിങ് സ്പാനിഷ് പ്രമുഖരായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം റയലിനെ പുക്‌ഴത്തികൊണ്ട് താരം ഇന്റര്‍വ്യു നല്‍കിയിരുന്നു. എന്നാല്‍ സിറ്റിയില്‍ താന്‍ സംതൃപ്തനാണെന്നും കരാര്‍ അവസാനിക്കാന്‍ സമയം ബാക്കിയുണ്ടെന്നുമാണ് സ്റ്റെര്‍ലിങിന്റെ പ്രതികരണം. ലോകത്തിലെ മികച്ച ക്ലബ്ബാണ് റയല്‍. കൂടുതല്‍ തവണ ചാംപ്യന്‍സ് ലീഗ് കിരീടം ചൂടിയത് അതിന് തെളിവാണ്. കോച്ച് സിദാന്റെ കീഴില്‍ ഈ സീസണില്‍ ടീം മികവ് തുടരുകയാണെന്നും സ്‌റ്റെര്‍ലിങ് സൂചിപ്പിച്ചു. റയലിലേക്ക് ചേക്കേറുന്നതിനുള്ള സൂചനയാണ് സ്റ്റെര്‍ലിങിന്റേതെന്നാണ് ഫുട്‌ബോള്‍ വിദ്ഗധരുടെ അഭിപ്രായം. എന്നാല്‍ സിറ്റിയോ സ്‌റ്റെര്‍ലിങോ ട്രാന്‍സ്ഫറിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. അടുത്ത രണ്ട് വര്‍ഷം ചാംപ്യന്‍സ് ലീഗില്‍ കളിക്കാന്‍ കഴിയാത്തത് മുന്‍നിര താരങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. നിരവധി താരങ്ങള്‍ ക്ലബ്ബ് വിട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.