'യുദ്ധം വേണ്ട'; യുക്രെയ്‌നിലെ അധിനിവേശത്തിനെതിരേ ശബ്ദമുയര്‍ത്തി റഷ്യന്‍ ടെന്നീസ് താരങ്ങള്‍

Update: 2022-02-27 04:36 GMT

മോസ്‌കോ: യുക്രെയ്‌നില്‍ ഏതാനും ദിവസങ്ങളായി സ്വന്തം രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശ ആക്രമണത്തിനെതിരേ ശക്തമായി പ്രതികരിച്ച് റഷ്യന്‍ ടെന്നീസ് താരങ്ങള്‍. ലോക രണ്ടാം നമ്പര്‍ താരമായ ഡാനില്‍ മെദ്‌വദേവും ഏഴാം നമ്പര്‍ താരമായ ആന്ദ്രേ റുബലേവുമാണ് റഷ്യക്കെതിരം രംഗത്തുവന്നത്. ദുബയ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സ്‌റ്റേഡിയത്തില്‍ നടന്ന ടെന്നീസ് ചാംപ്യന്‍ഷിപ്പ് സെമി ഫൈനനലിലെ മിന്നും ജയത്തിന് ശേഷമാണ് ആന്ദ്ര റുബലേവ് യുദ്ധത്തിനെതിരേ പരസ്യമായി നിലപാട് സ്വീകരിച്ചത്.

വിജയ ശേഷം no war please (ദയവായി യുദ്ധം വേണ്ട) എന്ന് കാമറ ലെന്‍സില്‍ എഴുതിയാണ് യുദ്ധത്തിനെതിരായ പ്രതിഷേധം രേഖപ്പെടുത്തിയത്. പോളണ്ടിന്റെ ഹ്യൂബര്‍ട്ട് ഹുര്‍കാസിനെ 36, 75, 76 സെറ്റിനാണ് ആന്ദ്രേ റുബലേവ് തോല്‍പ്പിച്ചത്. സമാധാനത്തിലും ഐക്യത്തിലുമാണ് താന്‍ വിശ്വസിക്കുന്നതെന്ന് താരം മാധ്യമങ്ങളോട് പറഞ്ഞു. 'എനിക്ക് എല്ലാം സമാധാനമാണ്,. 'ഒരു ടെന്നീസ് താരം എന്ന നിലയില്‍ ലോകമെമ്പാടും സമാധാനം പുലരാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് 'ഡാനിയല്‍ മെദ്‌വദേവ് പ്രതികരിച്ചു. ഞങ്ങള്‍ പല രാജ്യങ്ങളിലും കളിക്കുന്നുണ്ട്. ഞാനും അത്തരത്തില്‍ ഒരുപാട് രാജ്യങ്ങളില്‍ കളിച്ചിട്ടുണ്ട്. യുദ്ധത്തിന്റെ വാര്‍ത്തകള്‍ കേള്‍ക്കുന്നത് സുഖകരമായ കാര്യമല്ലെന്നും''- മെദ്‌വദേവ് പറഞ്ഞു.

Tags:    

Similar News