പരിക്കില്‍ നിന്ന് മോചിതനായി സന്ദേശ് ജിങ്കന്‍

ഇന്ന് പരിശീലനത്തിനിറങ്ങിയ താരം മാച്ച് ഫിറ്റല്ലെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ടീമിനായി അരങ്ങേറുമെന്നും ക്ലബ്ബ് അറിയിച്ചു.

Update: 2021-10-06 17:34 GMT


സെഗരിബ്: ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സന്ദേശ് ജിങ്കന്‍ പരിക്കില്‍ നിന്ന് മോചിതനായി ടീമിനൊപ്പം ചേര്‍ന്നു. ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബിലേക്ക് ഈ സീസണില്‍ ചേക്കേറിയ ജിങ്കന്‍ പരിക്കിനെ തുടര്‍ന്ന് ക്ലബ്ബിനായി അരങ്ങേറ്റം നടത്തിയിരുന്നില്ല. പരിശീലനത്തിനിടെ ആയിരുന്നു താരത്തിന് പരിക്കേറ്റത്. ക്രൊയേഷ്യയിലെ ഒന്നാം നിര ക്ലബ്ബായ എച്ച്എന്‍കെ സിബിനിക്കിനായാണ് ജിങ്കന്‍ കളിക്കുന്നത്. ഇന്ന് പരിശീലനത്തിനിറങ്ങിയ താരം മാച്ച് ഫിറ്റല്ലെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ടീമിനായി അരങ്ങേറുമെന്നും ക്ലബ്ബ് അറിയിച്ചു.




Tags:    

Similar News