സന്ദേഷ് ജിംഗന്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു
26കാരനായ ജിംഗന്‍ ഇതുവരെ 76 മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ജഴ്‌സി അണിഞ്ഞിട്ടുണ്ട്.
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സും സെന്റര്‍ ബാക്ക് സന്ദേഷ് ജിംഗനും പരസ്പരം വഴി പിരിഞ്ഞു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണായ 2014ല്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേര്‍ന്ന ചണ്ഡീഗഡ് സ്വദേശിയായ ജിംഗന്‍ ക്ലബിനൊപ്പമുള്ള 6 സീസണുകള്‍ക്ക് ശേഷമാണ് വഴി പിരിഞ്ഞത്. 26കാരനായ ജിംഗന്‍ ഇതുവരെ 76 മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ജഴ്‌സി അണിഞ്ഞിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് വളര്‍ത്തിയ സന്ദേശ് ഒരു പുതിയ വെല്ലുവിളി പിന്തുടരാന്‍ ഒരുങ്ങുകയാണ്.ആരാധകര്‍ 'ദി വാള്‍' എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന സന്ദേശ്് എല്ലായ്പ്പോഴും മൈതാനത്തും പുറത്തും വളരെയധികം അഭിനിവേശവും ഉത്സാഹവും പ്രകടിപ്പിച്ചിട്ടുണ്ട്.
2014ല്‍ തന്റെ ഐഎസ്എല്‍ അരങ്ങേറ്റം മുതല്‍ ഐഎസ്എല്ലിന്റെയും എഐഎഫ്എഫിന്റേയും എമേര്‍ജിങ് പ്ലയെര്‍ പുരസ്‌കാരത്തിന് സന്ദേശ് അര്‍ഹനായിരുന്നു. രണ്ട് ഐഎസ്എല്‍ ഫൈനലുകളില്‍ കളിച്ചിട്ടുള്ള സന്ദേശ് വിവിധ അവസരങ്ങളില്‍ ദേശീയ ടീമിന്റെ നായകനുമായിരുന്നു.
2017 ഐഎസ്എല്‍ സീസണില്‍ സന്ദേശ് കേരള ബ്ലാസ്റ്റേഴ്‌സിനെ നയിച്ചിട്ടുണ്ട്. എഐഎഫ്എഫ് അര്‍ജുന അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കളിക്കാരന്‍ കൂടിയാണ് ജിംഗന്‍. ക്ലബില്‍ എത്തിയത് മുതല്‍ ഒരു കളിക്കാരന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കഴിവ് കണ്ടെത്തി ആദ്യം മുതലുള്ള ജിംഗന്റെ വളര്‍ച്ചയെ പിന്തുണച്ചതില്‍ അഭിമാനിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അധികൃതര്‍ വ്യക്തമാക്കി.ആദ്യ ദിവസം മുതല്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സന്ദേശ് ജിങ്കന്‍ വ്യക്തമാക്കി. തങ്ങള്‍ പരസ്പരം വളരാന്‍ സഹായിച്ചെങ്കിലും ഒടുവില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നു. തങ്ങള്‍ ഒരുമിച്ച് ചില മികച്ച ഓര്‍മ്മകള്‍ സൃഷ്ടിച്ചിട്ടുണ്ട്.
ക്ലബ് മുന്നോട്ട് പോകുന്നതിന് എല്ലാ ആശംസകളും നേരുന്നു. ക്ലബ്ബിന് പിന്നില്‍ എപ്പോഴും നിലകൊള്ളുന്ന കേരളത്തിലെ ജനങ്ങളോട് തനിക്ക് പറയാനുള്ളത് തന്നോടും, കെബിഎഫ്സിയോടും കാണിച്ച എല്ലാ സ്നേഹത്തിനും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയന്നതായും സന്ദേശ് ജിങ്കന്‍ പറഞ്ഞു.
ക്ലബ്ബിനോടും അതിന്റെ പിന്തുണക്കാരോടും സന്ദേശിനുള്ള പ്രതിബദ്ധത, വിശ്വസ്തത, അഭിനിവേശം എന്നിവയ്ക്ക് നന്ദി പറയുന്നതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഉടമ നിഖില്‍ ഭരദ്വാജ് പറഞ്ഞു.
ഒരു പുതിയ വെല്ലുവിളി പിന്തുടരാനുള്ള സന്ദേശിന്റെ ആഗ്രഹത്തെ കെബിഎഫ്സി മാനിക്കുന്നു. അദ്ദേഹത്തിന്റെ പുതിയ യാത്രയ്ക്ക് തങ്ങള്‍ എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം പറഞ്ഞു.
ക്ലബിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്കുള്ള ആദരവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ ജേഴ്സി നമ്പര്‍ 21 ഇനി ടീമില്‍ ഉണ്ടാകില്ല, അതും സ്ഥിരമായി പിന്‍വലിക്കുകയാണെന്നും നിഖില്‍ ഭരദ്വാജ് പറഞ്ഞു