സന്തോഷ് ട്രോഫി; ആകാംക്ഷ വാനോളം; ഫൈനല്‍ എക്‌സ്ട്രാടൈമിലേക്ക്
12 മിനിറ്റിനുള്ളില്‍ തന്നെ ബംഗാളിന് അനുകൂലമായ രണ്ട് കോര്‍ണര്‍ ലഭിച്ചിരുന്നു.
മഞ്ചേരി: സന്തോഷ് ട്രോഫി ഫൈനലിലെ കേരളാ-ബംഗാള്‍ മല്‍സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. നിശ്ചിത സമയത്ത് ഇരുടീമും ഗോള്‍ രഹിത സമനിലയില്‍ പിരിയുകയായിരുന്നു.
ആദ്യപകുതിയില്‍ ഇരുടീമും ഒപ്പത്തിനൊപ്പമായിരുന്നു. മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം അന്യം നില്‍ക്കുകയായിരുന്നു. പന്തടക്കത്തില്‍ നേരിയ മുന്‍തൂക്കം ബംഗാളിനായിരുന്നു.ആക്രമണ ഫുട്‌ബോളാണ് ഇരുടീമും കാഴ്ചവച്ചത്. 12 മിനിറ്റിനുള്ളില്‍ തന്നെ ബംഗാളിന് അനുകൂലമായ രണ്ട് കോര്‍ണര്‍ ലഭിച്ചിരുന്നു. എന്നാല്‍ കേരളാ പ്രതിരോധം അതിനെ സമര്‍ദ്ധമായി തടുക്കുകയായിരുന്നു. 18ാം മിനിറ്റിലാണ് കേരളത്തിന് അനുകൂലമായി ഫ്രീകിക്ക് ലഭിക്കുന്നത്. ക്യാപ്റ്റന്‍ ജിജോയുടെ ഷോട്ട് ബംഗാള്‍ ഗോളി പ്രിയന്ത് കുമാര്‍ സിങ് സമ്മര്‍ദ്ധമായി തടുത്തു. 23ാം മിനിറ്റില്‍ ബംഗാളിന്റെ മൊഹിതോഷിന് മികച്ച അവസരം ലഭിച്ചെങ്കിലും താരം അത് പാഴാക്കി.
32, 35 മിനിറ്റുകളിലായി കേരളത്തിന് വീണ്ടും അവസരങ്ങള്‍ ലഭിച്ചെങ്കിലും പ്രിയന്ത് കുമാര്‍ സിങ് അതും തടുത്തു.രണ്ടാം പകുതിയിലും കേരളം അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് തുടങ്ങിയത്. എന്നാല്‍ ബംഗാളി ഗോളി വില്ലനാവുകയായിരുന്നു. ജിജോയും ജെസിനും അവസരങ്ങള്‍ പാഴാക്കി. 65ാം മിനിറ്റിന് ശേഷം മല്‍സരത്തിന്റെ ആക്രമണ മുഖം നഷ്ടമായി.ഇരുടീമും പിന്നീട് ഒറ്റപ്പെട്ട അവസരങ്ങള്‍ സൃഷ്ടിച്ചു.