സന്തോഷ് ട്രോഫി; കേരളത്തിന് ഇന്ന് എതിരാളി ബംഗാള്‍
മറ്റൊരു മല്‍സരത്തില്‍ രാജസ്ഥാന്-മേഘാലയ
മലപ്പുറം: സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ എതിരാളി ഇന്ന് ശക്തരായ പശ്ചിമ ബംഗാള്‍. സന്തോഷ് ട്രോഫി ഏറ്റവും കൂടുതല്‍ നേടിയ ബംഗളിനെതിരായ മല്‍സരം രാത്രി എട്ട് മണിക്കാണ്. ആദ്യ മല്‍സരത്തില്‍ രാജസ്ഥാനെ അഞ്ച് ഗോളിന് വീഴ്ത്തിയാണ് കേരളത്തിന്റെ വരവ്. ആദ്യ മല്‍സരത്തില്‍ ബംഗാള്‍ കരുത്തരായ പഞ്ചാബിനെ ഒരു ഗോളിന് മറികടന്നിരുന്നു.ഇരുടീമുകളും രണ്ടാം മല്‍സരം ജയിച്ച് സെമിയിലേക്ക് മുന്നേറാനുള്ള ഒരുക്കത്തിലാണ്. ഇന്ന് നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ രാജസ്ഥാന്-മേഘാലയ നേരിടും. വൈകിട്ട് 4.30നാണ് മല്‍സരം.