ഇറ്റലിയില്‍ മൂന്ന് ഫിയൊറന്റീന താരങ്ങള്‍ക്ക് കൊറോണ വൈറസ്

താരങ്ങളുടെ സ്വന്തമായുള്ള പരിശീനലനത്തിന് മുന്നോടിയായി നടത്തിയ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്.

Update: 2020-05-08 06:27 GMT

ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ വീണ്ടും കൊറോണ വൈറസ് ബാധ. ഫിയൊറന്റീന ക്ലബ്ബിലെ മൂന്ന് താരങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ക്ലബ്ബിലെ മൂന്ന് സ്പോര്‍ട്ടിങ് സ്റ്റാഫിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. താരങ്ങളുടെ സ്വന്തമായുള്ള പരിശീനലനത്തിന് മുന്നോടിയായി നടത്തിയ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ താരങ്ങളുടെ പേര് ക്ലബ്ബ് പുറത്തുവിട്ടിട്ടില്ല.

രണ്ടുദിവസം മുമ്പ് ഒരു ടൊറീനോ എഫ്‌സി താരത്തിനും രോഗം സ്ഥിരീകരിച്ചിരുന്നു. എട്ടാഴ്ചത്തെ ലോക്ക് ഡൗണിന് ശേഷം ഇറ്റലിയില്‍ നേരിയ ഇളവ് സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍, താരങ്ങളുടെ ടെസ്റ്റുകള്‍ തുടരുമെന്നും പരിശീലനം ഉടന്‍ ആരംഭിക്കുമെന്നും ക്ലബ്ബുകള്‍ അറിയിച്ചു. ഇറ്റാലിയന്‍ ലീഗില്‍ ആദ്യം രോഗബാധ കണ്ടെത്തിയത് ഫിയൊറന്റീനാ താരങ്ങള്‍ക്കായിരുന്നു. 

Tags:    

Similar News