സ്പാനിഷ് ലീഗില്‍ ജയം തുടര്‍ന്ന് കറ്റാലന്‍സ്; പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് സമനില
ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആഴ്‌സണലിനെ നേരിടും.
ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ വിജയകുതിപ്പ് തുടര്‍ന്ന് ബാഴ്‌സലോണ. ഇന്ന് നടന്ന മല്‍സരത്തില്‍ സെവിയ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് കറ്റാലന്‍സ് പരാജയപ്പെടുത്തി. റഫീന, ലെവന്‍ഡോസ്‌കി, ഗാര്‍സിയ എന്നിവരാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരം പാഴാക്കി നിലവിലെ ചാംപ്യന്‍മാര്‍. ആസ്റ്റണ്‍ വില്ലയോട് സമനില വഴങ്ങിയാണ് സിറ്റി അവസരം നഷ്ടപ്പെടുത്തിയത്. ഡി ബ്രൂണിയുടെ അസിസ്റ്റില്‍ ഹാലന്റ് സിറ്റിയ്ക്കായി ലീഡെടുത്തിരുന്നു. എന്നാല്‍ 74ാം മിനിറ്റില്‍ ബെയ്‌ലേയിലൂടെ വില്ല സമനില പിടിക്കുകയായിരുന്നു.
ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആഴ്‌സണലിനെ നേരിടും. ലീഗില്‍ പരാജയം അറിയാതെ അപരാജിത കുതിപ്പാണ് ആഴ്‌സണല്‍ നടത്തുന്നത്. യുനൈറ്റഡ് അവസാന മൂന്ന് മല്‍സരങ്ങളില്‍ ജയിച്ച് ഫോം തിരിച്ചെടുത്താണ് വരുന്നത്. ഇരുവരും ഏറ്റുമുട്ടുമ്പോള്‍ ഓള്‍ഡ് ട്രാഫോഡില്‍ തീപ്പാറും പോരാട്ടം നടക്കും.