ലോകകപ്പ് യോഗ്യത; ബ്രസീല്‍ വെനിസ്വേലയ്‌ക്കെതിരേ; അര്‍ജന്റീനയക്ക് സമനില

കൊളംബിയ ഉറുഗ്വെയെ നേരിടുമ്പോള്‍ ചിലിയുടെ എതിരാളി പെറുവാണ്.

Update: 2020-11-13 13:00 GMT


സാവോപോളോ: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ലാറ്റിന്‍ അമേരിക്കന്‍ വിഭാഗത്തില്‍ കരുത്തരായ ബ്രസീല്‍ ഇന്ന് വെനിസ്വേലയെ നേരിടും. കഴിഞ്ഞ രണ്ട് മല്‍സരത്തിലും ജയിച്ച ബ്രസീല്‍ മികച്ച ഫോമിലാണ്. വെനിസ്വേലയാകട്ടെ രണ്ട് മല്‍സരം തോറ്റാണ് വരവ്. അവസാന സ്ഥാനത്തുള്ള വെനിസ്വേലയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. ഫാബിനോ, കസിമറോ, കുട്ടീഞ്ഞോ എന്നിവര്‍ ഇന്ന് ബ്രസീലിനായി ഇറങ്ങില്ല. സൂപ്പര്‍ താരം നെയ്മര്‍ പരിക്കില്‍ നിന്ന് മുക്തനായെങ്കിലും ഇന്ന് കളിക്കുന്ന കാര്യം സംശയത്തിലാണ്. ഇന്ത്യസമയം 1.30നാണ് മല്‍സരം. മറ്റ് മല്‍സരങ്ങളില്‍ കൊളംബിയ ഉറുഗ്വെയെ നേരിടുമ്പോള്‍ ചിലിയുടെ എതിരാളി പെറുവാണ്. ഈ രണ്ട് മല്‍സരങ്ങളും ഇന്ന് രാത്രി 8.30നാണ്.


ഇന്ന് നടന്ന മറ്റൊരു യോഗ്യതാ മല്‍സരത്തില്‍ അര്‍ജന്റീനയെ പരാഗ്വെ സമനിലയില്‍ കുരുക്കി. 1-1നാണ് അര്‍ജന്റീന പത്തി മടക്കിയത്. കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും ജയിച്ച മെസ്സിപ്പടയ്‌ക്കെതിരേ പരാഗ്വെയാണ് ആദ്യം ലീഡ് എടുത്തത്. 21ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ റൊമീറോയാണ് അവരുടെ ഗോള്‍ നേടിയത്. തുടര്‍ന്ന് 41ാം മിനിറ്റില്‍ നിക്കോളസ് ഇവാന്‍ ഗോണ്‍സാലസ് അര്‍ജന്റീനയ്ക്ക് സമനില നല്‍കി. എന്നാല്‍ മല്‍സരത്തില്‍ മെസ്സിയുടെ രണ്ട് ഗോളവസരങ്ങള്‍ നഷ്ടമായതും അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി. അര്‍ജന്റീനയുടെ അടുത്ത മല്‍സരം 17ന് പെറുവിനെതിരേയാണ്. ഗ്രൂപ്പില്‍ അര്‍ജന്റീനയാണ് ഒന്നാമതുള്ളത്. മറ്റൊരു മല്‍സരത്തില്‍ ഇക്വഡോര്‍ ബൊളീവിയയെ 3-2ന് തോല്‍പ്പിച്ചു.





Tags:    

Similar News