വിജയപരമ്പര തുടര്‍ന്ന് ബാഴ്‌സ; ലെസ്റ്ററിനെ തകര്‍ത്ത് സിറ്റി

2019ലെ തന്റെ 50ാം ഗോള്‍ നേടിയ മെസ്സിയുടെ സ്പാനിഷ് ലീഗിലെ ഈ സീസണിലെ 13ാം ഗോളാണിത്. 13 മല്‍സരങ്ങളില്‍നിന്നാണ് താരം ഈ നേട്ടം കൈവരിച്ചത്.

Update: 2019-12-21 20:23 GMT

കാംപ്‌നൗ: ഈ വര്‍ഷത്തെ മെസ്സിയുടെ 50ാം ഗോള്‍ നേട്ടത്തോടെ ആല്‍വ്‌സിനെതിരായ മല്‍സരത്തില്‍ വിജയംവരിച്ച് ബാഴ്‌സലോണ. ഇന്ന് ആല്‍വ്‌സിനെ 4-1ന് തോല്‍പ്പിച്ചാണ് സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ധിപ്പിച്ചത്. മെസ്സിക്കൊപ്പം (69), ഗ്രീസ്മാന്‍ (14), വിദാല്‍ (45), സുവാരസ്( 75) എന്നിവരും ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തു. ജയത്തോടെ ബാഴ്‌സയ്ക്ക് 39 പോയിന്റായി. ഈ വര്‍ഷത്തെ ബാഴ്‌സയുടെ അവസാന മല്‍സരം തകര്‍പ്പന്‍ ജയത്തോടെ അവസാനിപ്പിക്കാനും കറ്റാലന്‍സിനായി. ലീഗില്‍ ആല്‍വ്‌സ് 15ാം സ്ഥാനത്താണ്.

2019ലെ തന്റെ 50ാം ഗോള്‍ നേടിയ മെസ്സിയുടെ സ്പാനിഷ് ലീഗിലെ ഈ സീസണിലെ 13ാം ഗോളാണിത്. 13 മല്‍സരങ്ങളില്‍നിന്നാണ് താരം ഈ നേട്ടം കൈവരിച്ചത്. മറ്റ് മല്‍സരങ്ങളില്‍ മലോര്‍ക്കയെ സെവിയ്യ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചപ്പോള്‍ ഗെറ്റാഫെയെ വിയ്യാറല്‍ എതിരില്ലാത്ത ഒരു ഗോളിനും തോല്‍പ്പിച്ചു. ലീഗില്‍ റയല്‍ മാഡ്രിഡ്, സെവിയ്യ, ഗെറ്റാഫെ എന്നിവരാണ് രണ്ട് മുതല്‍ നാലുവരെ സ്ഥാനങ്ങളില്‍ ഉള്ളത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്ററിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. ലീഗില്‍ രണ്ടാമതുള്ള ലെസ്റ്റര്‍ സിറ്റിയെ 3-1നാണ് മാഞ്ചസ്റ്റര്‍ തോല്‍പ്പിച്ചത്. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ലെസ്റ്ററുമായുള്ള പോയിന്റ് അന്തരം ഒന്നാക്കി കുറയ്ക്കാനും മാഞ്ചസ്റ്ററിനായി.

ലീഗില്‍ ലെസ്റ്ററിന് 39 ഉം മാഞ്ചസ്റ്ററിന് 38ഉം പോയിന്റാണുള്ളത്. ഇന്ന് നടന്ന മല്‍സരത്തില്‍ മെഹറസ് (30), ഗുന്‍ഡോങ് (43), ഗബ്രിയേല്‍ ജീസുസ്(69) എന്നിവര്‍ മാഞ്ചസ്റ്ററിനായി വലകുലിക്കി. ലെസ്റ്ററിന്റെ സ്ഥിരം സ്‌കോറര്‍ വാര്‍ഡി(22) അവരുടെ ഏക ഗോള്‍ നേടി. മറ്റ് മല്‍സരങ്ങളില്‍ ആസ്റ്റണ്‍ വില്ലയെ സതാംപ്ടണ്‍ 3-1ന് തോല്‍പ്പിച്ചപ്പോള്‍ ബേണ്‍മൗത്തിനെ ബേണ്‍ലി 1- 0ന് തോല്‍പ്പിച്ചു. ഇതേ സ്‌കോറിന് ഷെഫ് യുനൈറ്റഡ് ബ്രിങ്ടണെയും തോല്‍പ്പിച്ചു. എവര്‍ണും ആഴ്‌സണലും തമ്മിലുള്ള പോരാട്ടം സമനിലയില്‍ കലാശിച്ചു. 

Tags:    

Similar News